കോട്ടയത്ത് 187 പേർക്ക് കൊവിഡ്; 184 പേരും സമ്പർക്ക രോഗികൾ

കോട്ടയം ജില്ലയില്‍ 187 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 184 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. ആകെ 2782 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
ഏറ്റുമാനൂര്‍-15, കോട്ടയം, വാകത്താനം-11 വീതം, ഈരാറ്റുപേട്ട-10, അയര്‍ക്കുന്നം-9, കല്ലറ, കിടങ്ങൂര്‍, മാഞ്ഞൂര്‍, പനച്ചിക്കാട്-8 വീതം, എരുമേലി-7, എലിക്കുളം, കറുകച്ചാല്‍-6 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Read Also : ഇന്ന് 3562 സമ്പർക്ക രോഗികൾ; 66 ആരോഗ്യപ്രവർത്തകർക്കും രോഗബാധ
രോഗം ഭേദമായ 143 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2245 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6662 പേര്‍ രോഗബാധിതരായി. 4414 പേര്‍ രോഗമുക്തി നേടി. നിലവിൽ ജില്ലയില്‍ ആകെ 20051 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂർ 263, കണ്ണൂർ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസർഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights – kottayam covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here