എംജി റോഡിലെ സ്വന്തം ഭൂമി തിരിച്ചുപിടിക്കാൻ കൊച്ചി നഗരസഭ

kochi car parking

എറണാകുളം എംജി റോഡിൽ സ്വന്തം ഭൂമി തിരിച്ചുപിടിക്കാൻ കൊച്ചി നഗരസഭ. സെന്റിന് ഒരു കോടിയിൽ അധികം വിലയുള്ള 16 സെന്റ് ഭൂമി തിരിച്ചുപിടിക്കാൻ ഇപ്പോൾ കോടതിയുടെ പിറകെയാണ് അധികൃതർ. ഇവിടെ കൈയേറ്റം ഒഴിപ്പിച്ചു മൾട്ടി ലെവൽ പാർക്കിംഗ് ഒരുക്കാൻ തീരുമാനിച്ച നഗരസഭയുടെ പദ്ധതി പാതി വഴിയിലാണ്.

പലപ്പോഴായി കൈയേറ്റം ഒഴിപ്പിക്കുകയും എന്നാൽ നഗരസഭയ്ക്ക് സ്വന്തമായി പദ്ധതികൾ ഒന്നും നടപ്പാക്കാൻ കഴിയാത്തതുമായ ഭൂമിയാണിത്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾ വഴിയായും പാർക്കിംഗ് സ്ഥലമായും ഇത് ഉപയോഗിച്ചിരുന്നു. ചിലർ ഇവിടെ നിർമാണ പ്രവർത്തനങ്ങളും നടത്തി.

Read Also : കൊച്ചി നഗരസഭയിൽ പദ്ധതി നടത്തിപ്പിലും വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്

കാലങ്ങളായി തർക്കത്തിൽപ്പെട്ട് കിടക്കുന്ന സ്ഥലത്തെ കൈയേറ്റക്കാരെ ഒഴിപ്പിച്ചാണ് നഗരസഭ മൾട്ടി ലെവൽ പാർക്കിംഗ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. അപ്പോഴേക്കും പരിസരത്തുള്ള കടയുടമകൾ കോടതിയിൽ നിന്ന് സ്റ്റേ നേടി. ഭരണത്തിന്റെ അവസാന ലാപ്പിലാണെങ്കിലുംനടപടികൾ കടുപ്പിക്കുമെന്ന് മേയർ സൗമിനി ജെയിൻ വ്യക്തമാക്കി.

എന്നാൽ നഗരസഭയുടെ പിടിപ്പുകേട് കൊണ്ടുമാത്രമാണ് സ്ഥലം ഇത്ര കാലം അന്യധീനപ്പെട്ടതെന്നും കൈയേറ്റക്കാരുടെ സ്റ്റേ ഒഴിവാക്കാൻ പോലും നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ആരോപിച്ചു.

നഗരസഭാഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം അവസാനിക്കെ മേയറുടെ സന്ദർശനം കൊണ്ട് കാര്യമില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. നിയമപ്രകാരം സ്ഥലമെറ്റെടുക്കാൻ ഇനി നഗരസഭയ്ക്ക് കോടതി കൂടി അനുകൂലമാകണം.

Story Highlights kochi corporation, land issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top