Advertisement

‘വെള്ളം’ ഒടിടി റിലീസോ? മറുപടിയുമായി സംവിധായകൻ

September 16, 2020
Google News 2 minutes Read
vellam malayalam movie

നടൻ ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം. ചിത്രം വിഷു റിലീസായി തിയറ്ററുകളിൽ ഇറക്കാനിരിക്കെയാണ് ലോക്ക് ഡൗണും കൊവിഡും വന്നത്. എന്നാൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.

Read Also : നമ്മെ കണ്ണുതുറപ്പിച്ച ഈ ദുരിതം അകന്നുപോകുന്ന സുദിനം അകലെയല്ല; കൊറോണകാലത്ത് ഹൃദയംതൊടുന്ന കുറിപ്പുമായി ജയസൂര്യ

സിനിമയുടെ അവസാന മിനുക്കുപണിയും കഴിഞ്ഞിരിക്കുകയാണെന്നും കൊവിഡിൽ നിന്ന് കര കയറി തിരിച്ചു വരുമ്പോൾ തിയറ്ററിൽ റിലീസ് ചെയ്യാനാണ് നിർമാതാക്കളായ ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പൂർണമായും സിങ്ക് സൗണ്ട് ചെയ്ത സിനിമയായതിനാൽ തിയറ്റർ എക്‌സിപീരിയൻസ് ഗംഭീരമാകുമെന്നാണ് തനിക്ക് നൽകാൻ സാധിക്കുന്ന ഉറപ്പെന്നും പ്രജേഷ് സെൻ.

കുറിപ്പ്:

വെള്ളത്തെക്കുറിച്ച് എന്നും ചോദിക്കുന്നവരോടാണ്.
വെള്ളം എന്തായി? എന്നാണ് റിലീസ്? ഒടിടി നോക്കുന്നുണ്ടോ?
എന്നും അന്വേഷിക്കുന്ന സുഹൃത്തുക്കളേ ,സിനിമാ പ്രേമികളേ
നിങ്ങളുടെ ചോദ്യം തരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.
ക്യാപ്റ്റന് ശേഷം ജയേട്ടനുമൊത്ത് വെള്ളം പ്രഖ്യാപിച്ചപ്പോൾ മുതൽ
ഈ സ്‌നേഹം അനുഭവിച്ചറിയുന്നതാണ്.

പോസ്റ്ററും ടീസറും അനന്യക്കുട്ടിയുടെ പുലരിയിൽ അച്ഛൻ പാട്ടും പുറത്തുവിട്ടപ്പോഴും എല്ലാം നിങ്ങൾ നെഞ്ചേറ്റിയതിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.
ഏപ്രിലിൽ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ് വെള്ളം.
മറ്റെല്ലാ മേഖലയിലും എന്ന പോലെ കൊവിഡും ലോക്ഡൗണും വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്.
ഇപ്പോൾ ലോക്ഡൗണിൽ ഇളവുകൾ വന്നു തുടങ്ങിയിട്ടുണ്ടല്ലോ.
തീയറ്ററുകളും ഉടൻ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷ.
സിനിമയും വിനോദവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്.
ശുഭവാർത്താക്കായി കാത്തിരിക്കുകയാണ് മറ്റ് ഏതൊരു സിനിമാ പ്രവർത്തകനെയും സിനിമാ പ്രേമിയെയും പോലെ.
കാര്യത്തിലേക്ക് വരാം.
വെള്ളം അവസാന മിനുക്കു പണിയും കഴിഞ്ഞിരിക്കുകയാണ്.
കൊവിഡിൽ നിന്ന് കരകയറി, തിരിച്ചു വരുമ്പോൾ,
വെള്ളം തീയറ്ററിൽ റിലീസ് ചെയ്യാനാണ് നിർമാതാക്കളായ ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റെ തീരുമാനം.
സെൻട്രൽ പിക്‌ചേഴ്‌സ് ആണ് വെള്ളം പ്രദർശനത്തിനെത്തിക്കുന്നത്.
പൂർണമായും സിങ്ക് സൗണ്ട് ചെയ്ത സിനിമ യായതിനാൽ,തീയറ്റർ എക്‌സിപീരിയൻസ് ഗംഭീരമാകുമെന്നാണ് വ്യക്തിപരമായി എനിക്ക് തരാനാവുന്ന ഉറപ്പ്.
പ്രിയ പ്രേക്ഷകരും സുഹൃത്തുക്കളും കാത്തിരിക്കുമല്ലോ.
എല്ലാവരും സുരക്ഷിതരായിരിക്കുക എന്നതാണല്ലോ പ്രധാനം.
കൂടുതൽ ശുഭ വാർത്തകൾ ഉടൻ.
സ്‌നേഹപൂർവം
വെള്ളം ടീമിന് വേണ്ടി
ജി പ്രജേഷ് സെൻ

https://www.facebook.com/prajeshsen/posts/10222176658798110

Story Highlights prajesh sen, jayasurya, vellam malayalam movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here