കങ്കണ റണൗട്ട് അധോലോക കുറ്റവാളി അബു സലീമിനൊപ്പം; ചിത്രം വ്യാജം (24 fact check)

അൻസു എൽസ സന്തോഷ്
ബോളിവുഡ് നടി കങ്കണ റണൗട്ട് അധോലോക കുറ്റവാളി അബു സലീമിനൊപ്പം നിൽക്കുന്നു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ചിത്രം വ്യാജം. കങ്കണയ്ക്ക് മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളിയുമായി ബന്ധമുണ്ട് എന്നാണ് സമൂഹമാധ്യമങ്ങളിൽ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അവകാശവാദം.
Read Also : കൊവിഡ് പ്രതിരോധത്തിന് ഐസിഎംആര്‍ നിര്‍ദേശിച്ച മരുന്നെന്ന പേരില്‍ വ്യാജസന്ദേശം [24 Fact Check]
ചിത്രം പങ്കുവച്ചവരെല്ലാം കൊടുത്തിരിക്കുന്ന അടിക്കുറിപ്പുകൾ കങ്കണയെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കുന്നവയാണ്. എന്നാൽ സിനിമാ ജേർണലിസ്റ്റ് മാർക്ക് മാനുവലിൻറെ ഫേസ്ബുക്ക് പോസ്റ്റാണ് റിവേഴ്‌സ് ഇമേജ് സെർച്ചിൽ കണ്ടത്. 2017 സെപ്റ്റംബറിൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്.
താൻ കങ്കണയുടെ സുഹൃത്തോ ആരാധകനോ അല്ല മറിച്ച് നല്ല സിനിമയുടെ ആരാധകനാണെന്ന അടിക്കുറിപ്പോടെയാണ് മാർക്ക് ചിത്രം പങ്കുവച്ചിരിക്കുന്നത്. കങ്കണയുടെ സിമ്രാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട വിരുന്നിനെടുത്ത ചിത്രമാണെന്നും മാർക്ക് പറയുന്നു.
Story Highlights – kankana ranaut, fact check, abu saleem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here