കടലിൽ കുളിക്കാൻ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി

തിരുവനന്തപുരത്ത് കടലിൽ ഇറങ്ങിയ നാല് പേരെ കാണാതായി. വൈകിട്ട് 5.30തോടെയാണ് സംഭവമുണ്ടായത്. മനു, ജോൺസൺ, സന്തോഷ്, സാബു എന്നിവരെയാണ് കാണാതായത്. വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളാണ്.
Read Also : കാസർഗോഡ് യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ നാല് പേർ; മുഖ്യപ്രതി കുറ്റം സമ്മതിച്ചു
പത്ത് പേർ അടങ്ങിയ സംഘത്തിൽ കുളിക്കാനായി ആറ് പേരാണ് കടലിൽ ഇറങ്ങിയത്. എന്നാൽ രണ്ട് പേർ രക്ഷപ്പെട്ടു. ശക്തമായ തിരയിൽ പെട്ടാണ് നാല് പേരെ കാണാതായത്. കടലിലേക്ക് ആദ്യം വീണയാളും പരുക്കുകളോടെ രക്ഷപ്പെട്ടു. കാണാതായവർക്കായി തീരദേശ സേനയും മത്സ്യത്തൊഴിലാളികളും തെരച്ചിൽ തുടരുകയാണ്. നേരം പുലർന്നതിന് ശേഷം കൂടുതൽ സന്നാഹങ്ങളോടെ തെരച്ചിൽ തുടരുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. കാണാതായ ജോൺസൺ നാളെ വിദേശത്ത് പോകാനിരിക്കെയാണ് അപകടം.
Story Highlights – 4 men missing in sea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here