Advertisement

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്ക് 4000 കടന്നു; ഇന്ന് 4351 പേർക്ക് രോഗബാധ

September 17, 2020
Google News 6 minutes Read
4531 covid cases today

കേരളത്തിൽ ഇന്ന് 4351 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം- 820, കോഴിക്കോട്- 545, എറണാകുളം- 383, ആലപ്പുഴ- 367, മലപ്പുറം- 351, കാസർഗോഡ് -319, തൃശൂർ- 296, കണ്ണൂർ- 260, പാലക്കാട്- 241, കൊല്ലം- 218, കോട്ടയം- 204, പത്തനംതിട്ട- 136, വയനാട് -107, ഇടുക്കി- 104 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 57 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 141 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 351 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം- 804, കോഴിക്കോട്- 536, എറണാകുളം- 358, ആലപ്പുഴ- 349, മലപ്പുറം- 335, തൃശൂർ- 285, കാസർഗോഡ്- 278, കണ്ണൂർ- 232, പാലക്കാട്- 211, കൊല്ലം- 210, കോട്ടയം- 198, പത്തനംതിട്ട- 107, വയനാട്- 99, ഇടുക്കി- 79 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

72 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം- 16, തിരുവനന്തപുരം- 15, കാസർഗോഡ്- 12, തൃശൂർ-8, കണ്ണൂർ- 8,
കൊല്ലം-3, പാലക്കാട്-3, മലപ്പുറം- 3, ആലപ്പുഴ- 2, പത്തനംതിട്ട-1, വയനാട്- 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം- 547, കൊല്ലം- 325, പത്തനംതിട്ട- 102, ആലപ്പുഴ- 196, കോട്ടയം- 120, ഇടുക്കി- 47, എറണാകുളം- 357, തൃശൂർ- 140, പാലക്കാട്- 114, മലപ്പുറം- 214, കോഴിക്കോട്- 275, വയനാട്- 79, കണ്ണൂർ- 97, കാസർഗോഡ്- 124 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 34,314 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 87,345 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

Story Highlights 4531 covid cases today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here