‘കുപ്രചരണങ്ങളിൽ സത്യം തോൽക്കില്ല; കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ സന്തോഷമെന്ന് കെ ടി ജലീൽ

എൻഐഎ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മന്ത്രി കെ ടി ജലീൽ. കുപ്രചരണങ്ങളിൽ സത്യം തോൽക്കില്ലെന്ന് മന്ത്രി പറഞ്ഞു. കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ സന്തോഷം മാത്രമാണുള്ളതെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ചോദ്യം ചെയ്യുന്നതിന് തൊട്ടുമുൻപാണ് മന്ത്രി പ്രതികരിച്ചത്.
മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ജലീൽ മന്ത്രി സ്ഥാനം രാജിവയ്ക്കണം. ജലീൽ സ്വയം രാജിവച്ചില്ലെങ്കിൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയിരിക്കുന്നത്. നേരത്തേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.
Story Highlights – K T jaleel, NIA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here