Advertisement

‘ബോളിവുഡിലെ ആർക്കൊക്കെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് കങ്കണ വ്യക്തമാക്കണം’; ഊർമിള മതോന്ദ്കർ

September 17, 2020
Google News 3 minutes Read

മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബോളിവുഡിലെ ഉന്നതരുടെ പേരുകൾ കങ്കണ റണൗട്ട് വെളിപ്പെടുത്തണമെന്ന് ഊർമ്മിള മതോന്ദ്കർ. പേര് വെളിപ്പെടുത്തുന്നതിലൂടെ സിനിമാവ്യവസായമേഖലയെ സഹായിക്കാൻ കഴിയുമെന്നും കങ്കണയുടെ പരാമർശത്തെ തുടർന്ന് രാജ്യം മുഴുവൻ ആ പേരുകൾ കേൾക്കാൻ കാത്തിരിക്കുകയാണെന്നും ഊർമിള കൂട്ടിച്ചേർത്തു.

‘ആരൊക്കെയാണത്? ധൈര്യപൂർവം മുന്നോട്ടു വന്ന് ആ പേരുകൾ കങ്കണ വെളിപ്പെടുത്തുവെനന്നും അത് എല്ലാവർക്കും വളരെ വലിയ ഉപകാരമായിരിക്കുമെന്നും ഊർമിള പറഞ്ഞു. മാത്രമല്ല, അങ്ങനെ ഒരു പ്രവർത്തി ചെയ്താൽ അതിനെ ആദ്യം അഭിനന്ദിക്കുന്നത് ഞാനായിരിക്കുമെന്നും ഊർമ്മിള പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഊർമിള ഇക്കാര്യങ്ങൾ പറഞ്ഞത്.

താനൊരു ഇരയാണെന്നുള്ള തുറുപ്പ് ചീട്ട് ഇറക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ എല്ലാം വെളിപ്പെടുത്തി വിഷയം അവസാനിപ്പിക്കണമെന്നും ഊർമിള വ്യക്തമാക്കി. മയക്കുമരുന്ന് ലവ്യാപാരം ഏറ്റഖവും കൂടുതൽ നടക്കുന്നത് ഹിമാചൽ പ്രദേശിലാണ്. അതിനാൽ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം അവിടെ നിന്ന് ആരംഭിക്കണമെന്ന് ഊർമിള കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ മയക്കുമരുന്നുവ്യാപാരം വിപുലവും നിർഭാഗ്യവശാൽ മയക്കുമരുന്ന് സുലഭവുമാണ്. പക്ഷെ, മൊത്തം സിനിമാമേഖലയും മയക്കുമരുന്നിന്റെ പിടിയിലാണെന്ന കങ്കണയുടെ ആരോപണം അമിതവർണനയാണ്. മഹാത്മ ഗാന്ധിയുടെ സന്ദേശം പ്രചരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമാമേഖലയോട് കഴിഞ്ഞ കൊല്ലം ആവശ്യപ്പെട്ടിരുന്നു. മയക്കുമരുന്ന് ഉപഭോക്താക്കളായ ഒരു സമൂഹത്തിന്റെ പിന്തുണ ഇക്കാര്യത്തിനായി പ്രധാനമന്ത്രി ആവശ്യപ്പെടുമെന്ന് കരുതുന്നുണ്ടോ ഊർമിള ചോദിച്ചു.

ഇന്ത്യയിലെ മയക്കുമരുന്നു വ്യാപാരം വിപുലവും സുലഭവുമാണ്. എന്നാൽ, മൊത്തം സിനിമാമേഖലയും മയക്കുമരുന്നിന്റെ പിടിയിലാണെന്ന കങ്കണയുടെ ആരോപണം അമിതമാണെന്നും ഊർമിള കൂട്ടിച്ചേർത്തു. കങ്കണയ്ക്ക് ഇന്ന് ലഭിച്ച പേരിനും പ്രശസ്തിക്കും കാരണം മുംബൈ നഗരമാണ്. അതിന് കങ്കണ നന്ദി പറയുകയാണ് വേണ്ടത്. ഇത്രയും വർഷം മൗനം പാലിച്ചിട്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരോപണങ്ങളുന്നയിക്കുന്ന കങ്കണയുട പ്രവർത്തി സമനില തെറ്റിയ അവസ്ഥയാണോയെന്ന് സംശയം തോന്നുന്നിക്കുന്നുവെന്നും ഊർമിള പറഞ്ഞു.

പത്ത് വർഷത്തോളം നീണ്ട അഭിനയ ജീവിതത്തിൽ നല്ല അഭിനേത്രിയായി പേരെടുത്ത കങ്കണയ്ക്ക് മേഖലയിലെ എല്ലാവരോടും എന്താണ് പ്രശ്‌നമെന്ന് മനസിലാവുന്നില്ല. സ്വജനപക്ഷപാതം 1991ലും സിനിമ മേഖലയിൽ നിലനിന്നിരുന്നതായി കങ്കണ പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ മധ്യവർത്തി കുടുംബത്തിൽ നിന്നെത്തിയ തനിക്കും അത്തരം പ്രതിസന്ധികൾ നേരിടേണ്ടതായും തരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ഊർമിള കൂട്ടിച്ചേർത്തു.

അതേസമയം, സിനിമ മേഖലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നിഷേധിക്കുന്നില്ലെന്നും കുറ്റക്കാരായ ചിലരുടെ പേരിൽ എല്ലാവരെയും ആക്രമിക്കുന്നതെ ശരിയായ നടപടിയല്ലെന്നും ഊർമിള പറഞ്ഞു.

Story Highlights ‘Kangana Ranaut should make it clear who in Bollywood has links with the drug mafia’; Urmila Matondka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here