കെ ടി ജലീൽ മാറി നിൽക്കേണ്ട കാര്യമില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

മന്ത്രി കെ ടി ജലീൽ മാറി നിൽക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതഗ്രന്ഥങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. അവ ഒളിച്ച് കടത്തിയതല്ലെന്നും എയർപോർട്ട് വഴി വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ കോൺസുലേറ്റ് അദ്ദേഹത്തെ സമീപിച്ചത് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്ന നിലയിലാണ്. ജലീലിന് എതിരെ കേസില്ലെന്ന് നേരത്തെ അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി. എൻഐഎ വ്യക്തത തേടുകയാണുണ്ടായത്.
Read Also : ‘കുപ്രചരണങ്ങളിൽ സത്യം തോൽക്കില്ല; കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ സന്തോഷമെന്ന് കെ ടി ജലീൽ
കോൺഗ്രസോ ബിജെപിയും പരാതി കൊടുക്കുന്നത് മനസിലാക്കാം. മുസ്ലീം ലീഗും അവർക്കൊപ്പം ചേർന്ന് ജലീലിനെ ആക്രമിക്കുകയാണ്. വ്യക്തത വരുത്താനാണ് എൻഐഎ ജലീലിന്റെ മൊഴി ശേഖരിച്ചത്. വിവരങ്ങൾ അറിഞ്ഞതിന് ശേഷം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി.
മടിയില്‍ കനമില്ലാത്തതുകൊണ്ടാണ് ജലീല്‍ ചോദ്യം ചെയ്യലിനു ഹാജരായത്. ജലീലിനോ അദ്ദേഹത്തിന്റെ ഓഫീസിനോ തെറ്റുപറ്റിയെന്നു കരുതുന്നില്ലെന്നും കേരളത്തില്‍ കോ-ലീ-ബി സഖ്യം കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഐഎ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. കെ ടി ജലീൽ ഓഫീസിലെത്തിയത് രാവിലെ ആറ് മണിക്കാണ്. മന്ത്രി പോകുന്ന വഴി പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
Story Highlights – kt jaleel, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here