ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

വടക്ക് കിഴക്കൻ ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ച ഡൽഹിയിലെ ഹർഷ് വിഹാറിലെ ഒഴിഞ്ഞ കെട്ടിടത്തിൽവച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ അക്രമികൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പണവും ആഭരണങ്ങളും കവർന്നതായും പരാതിയിലുണ്ട്. ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ ഭർത്താവിനെ മർദിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ആക്രമത്തിൽ പരുക്കേറ്റ ബന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേസിൽ അറസ്റ്റിലായ മൂന്നു പേരും മോഷണം, പിടിച്ചുപറി ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്.
Story Highlights – 17 year old gang raped in delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here