മണർക്കാട് സെന്റ് മേരീസ് പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി വിധി

കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് കോട്ടയം സബ് കോടതി വിധി. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭ പ്രതികരിച്ചു.
നിലവിൽ യാക്കോബായ സഭയ്ക്ക് കീഴിലുള്ള മണർകാട് പള്ളി സംബന്ധിച്ച തർക്കത്തിലാണ് ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി കോടതി വിധി ഉണ്ടായത്. 1934 ലെ മലങ്കര സഭാ ഭരണഘടന പ്രകാരവും, 2017 ജൂലൈ മൂന്നിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലും പള്ളി ഭരിക്കപ്പെടണം എന്നാണ് ഉത്തരവ്.
Read Also : യാക്കോബായ ഓർത്തഡോക്‌സ് പള്ളി തർക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച ചർച്ച മാറ്റിവച്ചു
തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കണമെന്നും ഭരണകക്ഷിയെ ആരെങ്കിലും തടഞ്ഞാൽ നടപടിയെടുക്കണമെന്നും കോടതി. നിലവിലെ ഭരണകക്ഷി ഇതുവരെയുള്ള വരവ്- ചെലവ് കണക്കുകൾ നിയമപ്രകാരമുള്ള കക്ഷിക്ക് നൽകണമെന്നും വിധി.
ഉത്തരവിന് എതിരെ യാക്കോബായ സഭ അപ്പീൽ നൽകും. വിധിയെ ഓർത്തഡോക്‌സ് സഭ സ്വാഗതം ചെയ്തു. വിധിയിൽ യാക്കോബായ സഭ വിശ്വാസികൾ പ്രതിഷേധം അറിയിച്ചു.
Story Highlights – manrakkad st merys church, orthadox church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here