Advertisement

യുഎഇയിൽ കളിച്ച എല്ലാ മത്സരങ്ങളിലും പരാജയം; മുംബൈ ഇന്ത്യൻസിനുള്ളത് നാണക്കേടിന്റെ റെക്കോർഡ്

September 18, 2020
Google News 2 minutes Read
Mumbai Indians lost UAE

ഐപിഎൽ സീസണ് നാളെ അരങ്ങുണരുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ യുഎഇയിലാണ് മത്സരങ്ങൾ നടക്കുക. കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഉദ്ഘാടന മത്സരം. മുംബൈ ഇന്ത്യൻസിന് ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു റെക്കോർഡുള്ള ഇടമാണ് യുഎഇ. ഇവിടെ കളിച്ച ഐപിഎൽ മത്സരങ്ങളിൽ ഒരെണ്ണം പോലും മുംബൈ ഇന്ത്യൻസ് വിജയിച്ചിട്ടില്ല!

Read Also : ഇത്തവണ ഐപിഎൽ അവതാരകയായി മായന്തി ലാംഗർ ഇല്ല; നെരോലി മെഡോസ് പകരക്കാരിയാവും

മുൻപ് 2014ലാണ് യുഎഇയിൽ ഐപിഎൽ നടത്തിയത്. പൊതുതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഐപിഎലിലെ ആദ്യ ഘട്ട മത്സരങ്ങൾക്ക് യുഎഇ ആയിരുന്നു വേദിയായത്. അക്കൊല്ലം മുംബൈ അവിടെ അഞ്ച് മത്സരങ്ങൾ കളിച്ചപ്പോൾ അഞ്ചും പരാജയപ്പെട്ടു. ഇക്കാര്യം കഴിഞ്ഞ ദിവസം നടത്തിയ വെർച്വൽ പത്രസമ്മേളനത്തിൽ രോഹിതിനോട് ചോദിക്കുകയും ചെയ്തു. അത് ആറു വർഷം മുൻപ് നടന്ന കാര്യമാണെന്നും അതേപ്പറ്റി ഇപ്പോൾ വേവലാതി വേണ്ടെന്നുമായിരുന്നു രോഹിതിൻ്റെ പ്രതികരണം.

Read Also : ഇംഗ്ലണ്ട്-ഓസ്ട്രേലിയ താരങ്ങൾക്ക് ക്വാറന്റീൻ 36 മണിക്കൂർ മാത്രം; ആദ്യ മത്സരങ്ങൾ നഷ്ടമാവില്ല

2014ൽ ആദ്യ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ടെങ്കിലും ഇന്ത്യയിൽ നടത്തിയ രണ്ടാം ഘട്ട മത്സരങ്ങളിൽ ഗംഭീര പ്രകടനമാണ് മുംബൈ കാഴ്ചവെച്ചത്. ഇന്ത്യയിൽ കളിച്ച 9 ലീഗ് മത്സരങ്ങളിൽ ഏഴിലും വിജയിച്ച മുംബൈ അക്കൊല്ലം പ്ലേ ഓഫും കളിച്ചു.

ഈ സീസണിലെ ലീഗ് മത്സരങ്ങളുടെ സമയക്രമം മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.

Story Highlights Mumbai Indians lost all games in UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here