ഇംഗ്ലണ്ട്-ഓസ്ട്രേലിയ താരങ്ങൾക്ക് ക്വാറന്റീൻ 36 മണിക്കൂർ മാത്രം; ആദ്യ മത്സരങ്ങൾ നഷ്ടമാവില്ല

English Australia players quarantine

ഐപിഎൽ ടീമുകൾക്ക് ആശ്വാസമായി ബിസിസിഐയുടെ പുതിയ നിർദ്ദേശം. ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് യുഎഇയിലെത്തുന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ താരങ്ങൾ 36 മണിക്കൂർ മാത്രം ക്വാറൻ്റീനിൽ ഇരുന്നാൽ മതിയാവുമെന്ന നിർദ്ദേശമാണ് ഐപിഎൽ ടീമുകൾക്ക് ആശ്വാസമാകുന്നത്. അതുകൊണ്ട് തന്നെ താരങ്ങൾക്ക് അവരവരുടെ ക്ലബിനായുള്ള ആദ്യ മത്സരങ്ങൾ നഷ്ടമാവില്ല.

Read Also : ഇത്തവണ ഐപിഎൽ അവതാരകയായി മായന്തി ലാംഗർ ഇല്ല; നെരോലി മെഡോസ് പകരക്കാരിയാവും

6 ദിവസത്തെ ക്വാറൻ്റീൻ വാസമാണ് യുഎഇ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ഇതിൽ ഇളവ് നേടിയെടുക്കാൻ ബിസിസിഐക്ക് സാധിച്ചു. മാഞ്ചസ്റ്ററിൽ നിന്ന് പുറപ്പെട്ടതിനു മുൻപ് താരങ്ങൾക്ക് ഒരു ടെസ്റ്റ് നടത്തിയിരുന്നു. യുഎഇയിലെത്തുമ്പോൾ ഒരു ടെസ്റ്റ് കൂടി നടത്തും. 36 ദിവസത്തെ ക്വാറൻ്റീൻ മാത്രമേ ഉള്ളൂ എങ്കിലും 1, 3, 6 ദിവസങ്ങളിൽ നടക്കേണ്ട ടെസ്റ്റുകൾ മുറപ്രകാരം നടക്കും.

Read Also : ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി അംബാസിഡർമാർ; ഐപിഎല്ലിൽ അരങ്ങേറുന്നവരിൽ പ്രധാനപ്പെട്ട അഞ്ച് ഇന്ത്യൻ യുവതാരങ്ങൾ

ഈ മാസം 19നാണ് ഐപിഎൽ ആരംഭിക്കുക. കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിംഗ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾ തമ്മിലാണ് പോരാട്ടം. അബുദാബിയിലാണ് കന്നി പോരാട്ടം. രണ്ടാമത്തെ മത്സരം ഡെൽഹി ക്യാപിറ്റൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.

Story Highlights English and Australia players to undergo 36 hours quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top