Advertisement

ഇത്തവണ ഐപിഎൽ അവതാരകയായി മായന്തി ലാംഗർ ഇല്ല; നെരോലി മെഡോസ് പകരക്കാരിയാവും

September 17, 2020
Google News 2 minutes Read
No Mayanti Langer IPL

കഴിഞ്ഞ ഒരു പതിറ്റാണ്ടോളം ഐപിഎൽ അവതാരകയായിരുന്ന മായന്തി ലാംഗർ ഇക്കൊല്ലം ലീഗിനൊപ്പം ഉണ്ടാവില്ല. ഫോക്സ് സ്പോർട്സ് മുൻ പ്രസൻ്റർ നെരോലി മെഡോസ് ആണ് മായന്തിക്ക് പകരം അവതാരകയായി എത്തുക. എന്തുകൊണ്ടാണ് മായന്തി ഈ സീസണിൽ മാറി നിൽക്കുന്നതെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചിട്ടില്ല.

Read Also : ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി അംബാസിഡർമാർ; ഐപിഎല്ലിൽ അരങ്ങേറുന്നവരിൽ പ്രധാനപ്പെട്ട അഞ്ച് ഇന്ത്യൻ യുവതാരങ്ങൾ

സുരേൻ സുന്ദരം, കിര നാരായണൻ, നഷ്പ്രീത് കൗർ, താന്യ പുരോഹിത്, ധീരജ് ജുനേജ എന്നിവരാണ് സീസണിലെ മറ്റ് അവതാരകർ. സുരേൻ മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ അവതാരകനായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി അദ്ദേഹം സ്റ്റാർ നെറ്റ്‌വർക്കിനൊപ്പമുണ്ട്. അഭിനേത്രിയും സംഗീതജ്ഞയുമാണ് കിര നാരായണൻ. ആദ്യമായാണ് ഐപിഎലിനൊപ്പവും കായിക മത്സരത്തിനൊപ്പവും ചേരുന്നത്. താന്യ പുരോഹിതും സിനിമാതാരമാണ്. മായന്തി ലാംഗറുടെ അഭാവത്തിൽ പുതിയ ടീം ആണ് ഇക്കൊല്ലം ഐപിഎലിനൊപ്പം ഉണ്ടാവുക.

Read Also : ബിസിസിഐ ഇടഞ്ഞു തന്നെ; ഐപിഎൽ കമന്ററി ബോക്സിൽ ഇക്കുറി മഞ്ജരേക്കർ ഉണ്ടാവില്ല

ഈ മാസം 19നാണ് ഐപിഎൽ ആരംഭിക്കുക. കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിംഗ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾ തമ്മിലാണ് പോരാട്ടം. അബുദാബിയിലാണ് കന്നി പോരാട്ടം. രണ്ടാമത്തെ മത്സരം ഡെൽഹി ക്യാപിറ്റൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.

Story Highlights No Mayanti Langer in IPL 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here