മുനമ്പം ഹാർബർ 21ന് തുറക്കും

munambam fishing harbor

കൊവിഡ് വ്യാപനം മൂലം തത്കാലികമായി അടച്ചിട്ടിരുന്ന മുനമ്പം ഹാർബർ സെപ്റ്റംബർ 21 മുതൽ പ്രവർത്തനം പുനരാരംഭിക്കും. ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഹാർബറിലെ പ്രവർത്തനങ്ങൾ.

ബോട്ടുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ മത്സ്യ ബന്ധനത്തിൽ ഏർപ്പെടാൻ പാടുള്ളു. രജിസ്റ്റർ നമ്പർ ഒറ്റയക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യ ബന്ധനത്തിന് പോവാൻ അനുവദിക്കും. മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകൾ നിർബന്ധമായും പാസ് എടുക്കണം.

Read Also : മുനമ്പം വൈപ്പിൻ ഹാർബറുകൾ തുറന്നു

മത്സ്യ ബന്ധനത്തിന് ശേഷം ഹാർബറിൽ എത്തുന്ന വള്ളങ്ങൾ യഥാക്രമം ടോക്കൺ എടുക്കുകയും ടോക്കൺ അനുസരിച്ച് മത്സ്യം ഇറക്കുകയും ചെയ്യണം. ദിവസേന പരമാവധി 30 ബോട്ടുകൾക്ക് മാത്രമേ ടോക്കൺ അനുവദിക്കൂ. ഹാർബറിനകത്ത് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങളും സർക്കാർ ഉത്തരവുകളും മത്സ്യത്തൊഴിലാളികളും അനുബന്ധ ജോലികളിൽ ഏർപ്പെടുന്നവരും കർശനമായി പാലിക്കണം.

Story Highlights munambam fishing harbor reopening

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top