മുനമ്പം വൈപ്പിൻ ഹാർബറുകൾ തുറന്നു

munambam vypin harbour reopened

മുനമ്പം വൈപ്പിൻ ഹാർബറുകൾ തുറന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഹാർബർ പ്രവർത്തിക്കുക.

ഒറ്റ ഇരട്ട നമ്പർ ഉള്ള ബോട്ടുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ കടലിൽ പോകാൻ അനുവദിക്കൂ. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ പൂർണമായും നിരോധിക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധമാക്കി.

മുനമ്പം മത്സ്യ മാർക്കറ്റിൽ ലേലം അനുവദിക്കില്ല. വൻകിട കച്ചവടക്കാർക്ക് മാത്രമായിരിക്കും മാർക്കറ്റിലേക്ക് പ്രവേശനം. മത്സ്യം വാങ്ങാൻ എത്തുന്നവരുടെ വിവരങ്ങൾ മാർക്കറ്റ് കവാടത്തിൽ രേഖപ്പെടുത്തണമെന്നും അധികൃതർ നിർദേശം നൽകി.

Story Highlights munambam vypin harbour reopened

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top