സമരങ്ങളിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചിത്രങ്ങളുമായി പ്രതിഷേധിച്ച് ഷാഫി പറമ്പിലും ശബരീനാഥനും; അറസ്റ്റ്

shafi parambil sabarnathan

ഇന്ന് നടന്ന സമരങ്ങളിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചിത്രങ്ങളുമായി ഷാഫി പറമ്പിൽ എംഎൽഎയുടെയും ശബരീനാഥൻ എംഎൽഎയുടെയും പ്രതിഷേധം. പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്നായിരുന്നു ഇരുവരുടെയും പ്രതിഷേധം. പൊലീസ് വാഹനത്തിന് വഴിമാറാതിരുന്ന എംഎൽഎമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Read Also : കെ ടി ജലീലിന് മുഖ്യമന്ത്രി അനർഹമായ സംരക്ഷണം നൽകുന്നുവെന്ന് ഷാഫി പറമ്പിൽ

പൊലീസുകാർക്ക് പിണറായി വിജയനെ പേടിയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. കാക്കിക്കുള്ളിൽ സിപിഐഎമ്മിന്റെ ഗൂണ്ടാസംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്. സംഘപരിവാർ തോൽക്കുന്ന വർഗീയതയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതെന്നും ഷാഫി പറമ്പിൽ എംഎൽഎയുടെ ആരോപണം.

കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം നടന്നിരുന്നു. തിരുവനന്തപുരം, കാസർഗോഡ്. മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചത്. കാസർഗോഡ് യുവമോർച്ചയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോട്ടയത്ത് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സംഘർത്തിൽ നിരവധി പ്രവർത്തകര്‍ക്ക് പരുക്കേറ്റു.

Story Highlights shafi parambil, sabarinathan, protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top