സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ട്വന്റിഫോറിനും ഫ്ളവേഴ്സിനും പുരസ്കാരങ്ങള്‍

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ആങ്കര്‍/ ഇന്റര്‍വ്യൂവറിനുളള പുരസ്ക്കാരം ട്വന്റിഫോര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ.ആര് ഗോപി കൃഷ്ണനും, അസോസിയേറ്റ് ഏക്സിക്യുട്ടീവ് എഡിറ്റര്‍ ഡോ. കെ അരുണ്‍ കുമാറിനും ലഭിച്ചു. ട്വന്റിഫോറില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖ പരിപാടി ത്രീ സിക്റ്റിക്കാണ് കെ.ആര് ഗോപീകൃഷ്ണന് പുരസ്ക്കാരത്തിനര്‍ഹനായത്.
ട്വന്റിഫോറിന്റെ ജനപ്രിയ പരിപാടി ജനകീയ കോടതിയുടെ അവതരണത്തിനാണ് ഡോ. കെ. അരുണ്‍ കുമാറിന് പുരസ്ക്കാരം. മികച്ച വാര്‍ത്ത അവതാരകയ്ക്കുളള പുരസ്ക്കാരം ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ അനുജ രാജേഷിനാണ്. മികച്ച ബാല താരത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ബേബി ശിവാനിക്കാണ്. ഫ്ളവേഴ്സ് ടിവിയുടെ ജനപ്രിയ പരമ്പര ഉപ്പും മുളകും എന്ന പരിപാടിയിലെ പ്രകടനത്തിനാണ് ബേബി ശിവാനിക്ക് പുരസ്ക്കാരം.
Story Highlights – State Television Awards
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.