അമേരിക്കൻ സുപ്രിംകോടതി ജഡ്ജ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു

US Supreme Court Justice Ruth Bader Ginsburg dies

അമേരിക്കൻ സുപ്രിംകോടതി ജഡ്ജിയും, സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ജീവതകാലം മുഴുവൻ പോരാടുകയും ചെയ്ത റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു. 87 വയസായിരുന്നു. കാൻസർ ചികിത്സയിലായിരുന്ന റൂത്ത് ഇന്നലെ രാത്രിയാണ് ലോകത്തോട് വിട പറഞ്ഞത്. വാഷിംഗ്ടണിലെ സ്വവസതയിൽ വച്ചായിരുന്നു അന്ത്യം.

27 വർഷമായി അമേരിക്കയിലെ സുപ്രിംകോടതിയിലെ ജഡ്ജിയായി പ്രവർത്തിച്ചിട്ടുള്ള റൂത്ത് ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയാണ്. സ്ത്രീകൾക്ക് വേണ്ടിയും അവരുടെ അവകാശത്തിന് വേണ്ടിയും നിരന്തരം പോരാടിയിരുന്ന റൂത്ത് റൂത്ത് ബേഡർ ഗിൻസ്ബർഗ് നീതി നിർവഹണത്തിലും മറ്റാരേക്കാളും മുന്നിട്ട് നിന്നു.

1933 മാർച്ച് 15നായിരുന്നു റൂത്ത് ബേഡർ ഗിൻസ്ബർഗിന്റെ ജനനം. റഷ്യൻ ജൂത കുടിയേറ്റ ദമ്പതികളായിരുന്നു അവരുടെ മതാപിതാക്കൾ. ഹവാർഡ് ലോ സ്‌കൂളിൽ നിന്നാണ് റൂത്ത് ബേഡർ ഗിൻസ്ബർഗ് തന്റെ നിയമബിരുദം നേടിയത്. പഠനത്തിൽ മുന്നിട്ട് നിന്നിട്ടും ാെരു ജോലി നേടാൻ റൂത്ത് ബേഡർ ഗിൻസ്ബർഗ് കഷ്ടപ്പെട്ടു. താൻ ജൂതമതത്തിൽപ്പെട്ട വ്യക്തിയായതുകൊണ്ടും സ്ത്രീ ആയിരുന്നതുകൊണ്ടും ഒരു കുഞ്ഞിന്റെ അമ്മയയായതുമാണ് തനിക്ക് നിയമനം ലഭിക്കാതിരുന്നതെന്ന് റൂത്ത് ബേഡർ ഗിൻസ്ബർഗ് പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഒടുവിൽ 1970ൽ ലിംഗ വിവേചന കേസുകൾക്കായി സിവിൽ ലിബർട്ടീസ് യൂണിയൻ റൂത്ത് ബേഡർ ഗിൻസ്ബർഗിനെ നിയമിച്ചു. ലിംഗ വിവേചനമെന്നത് സ്ത്രീകളുടെ ജോലിയായാണ് സമൂഹം കണക്കാക്കുന്നതെന്ന് റൂത്ത് ബേഡർ ഗിൻസ്ബർഗ് പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ വിവേചനത്തിനെതിരായ നിയമത്തിന് പുതിയ മുഖം നൽകിയത് റൂത്ത് ബേഡർ ഗിൻസ്ബർഗ് ആണ്.

1993ലാണ് ബിൽ ക്ലിന്റൺ റൂത്ത് ബേഡർ ഗിൻസ്ബർഗിനെ സുപ്രിംകോടതി ജഡ്ജിയായി നാമനിർദേശം ചെയ്യുന്നത്. അങ്ങനെ ആ കസേരയിലിരിക്കുന്ന രണ്ടാമത്തെ വനിതയും ആദ്യ ജൂത വനിതയുമായി റൂത്ത് ബേഡർ ഗിൻസ്ബർഗ്. വിർജീനിയ മിലിറ്ററി ഇൻസ്റ്റിറ്റിയട്ടിൽ പുരുഷന്മാരെ മാത്രം നിയമിക്കുന്നതിനെതിരായ ഹർജിയിൽ വിധി പറയുന്നതോടെയാണ് റൂത്ത് ബേഡർ ഗിൻസ്ബർഗ് ലോകശ്രദ്ധ നേടുന്നത്.

ലിബറൽ, റാഡിക്കൽ ചിന്താഗാതിയൊന്നും ഇത്രകണ്ട് വികസിക്കാതിരുന്ന കാലത്ത് പോലും റൂത്ത് ബേഡർ ഗിൻസ്ബർഗ് പുരോഗമന ചിന്തകൾ കൊണ്ട് ലോകത്തെ അതിശയിപ്പിച്ചു. റൂത്ത് ബേഡർ ഗിൻസ്ബർഗിന്റെ മരണം അമേരിക്കയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് സഹപ്രവർത്തകരും പല പ്രമുഖരും പറയുന്നു.

Story Highlights US Supreme Court Justice Ruth Bader Ginsburg passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top