Advertisement

ഹാട്രിക്ക് ഹിറ്റൊരുക്കി ആസിഫ് അലി; ഹൃദയം തൊട്ട് സർക്കീട്ട്

11 hours ago
Google News 2 minutes Read

തുടർ ഹിറ്റുകൾ മലയാളിയ്ക്ക് സമ്മാനിക്കുന്ന പ്രിയ താരം ആസിഫ് അലിയുടെ ഹാട്രിക്ക് ഹിറ്റാണ് സർക്കീട്ട് എന്ന പുത്തൻ സിനിമ.സന്തോഷവും തിരിച്ചറിവുകളും കൊണ്ട് ഹൃദയം നിറഞ്ഞ് കണ്ണീരുമായി തിയേറ്ററിന് പുറത്തിറങ്ങുന്ന പ്രേക്ഷകർ ഒരുപോലെ സർക്കീട്ട് നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണെന്ന് ആവർത്തിക്കുന്നു. മമനുഷ്യ മനസിനെ തൊടുന്ന ബന്ധങ്ങളുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്.

ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു ഏഴു വയസ്സുകാരനാണ് സിനിമയുടെ കേന്ദ്രം. ജീവിതത്തിന്റെ പല സാഹചര്യത്തിലും ഒറ്റപ്പെട്ട് പോകുന്ന ജെപ്പുവെന്ന ഈ ഏഴുവയസുകാരന്റെ ജീവിതത്തിലേക്ക് ആസിഫ് അലി അവതരിപ്പിക്കുന്ന ആമിർ എന്ന കഥാപാത്രം എത്തുന്നതും അവരുടെ സർക്കീട്ടുമാണ് സിനിമ സംസാരിക്കുന്നത്.

 ആമിറും ജെപ്പുവും അവരിലൂടെ പ്രേക്ഷക ഹൃദയത്തിലെത്തുന്ന ബന്ധുക്കളുടെ കഥയും സംസാരിക്കുന്നതിനൊപ്പം സിനിമ ജീവിതം കരുപ്പിടിപ്പിക്കാൻ ഗൾഫ് രാജ്യങ്ങളിലെത്തുന്നവരെ കൂടി പ്രതിനിധികരിക്കുന്നുണ്ട്. ആസിഫ് അലിയെന്ന ഓരോ സിനിമ കഴിയുമ്പോഴും അഭിനയ പ്രകടന മികവ് ഗംഭീരമാക്കുന്ന നടന്റെ കയ്യിൽ ഭദ്രമായിരുന്നു ഈ കഥാപാത്രം.

 ആസിഫിന്റെ അഭിനയത്തിന് നിലയ്ക്കാതെ കയ്യടിക്കുകയാണ് പ്രേക്ഷകർ. ജെപ്പുവായി പ്രേക്ഷകനെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യ്തിരിക്കുന്നത് ഒർഹാൻ എന്ന ബാലതാരമാണ്. ഇവർക്കൊപ്പം  ദീപക് പറമ്പോൽ, ദിവ്യപ്രഭ, പ്രശാന്ത് അലക്സാണ്ടർ, ഗോപാൽ അടാട്ട്, സ്വാതിദാസ് പ്രഭു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

മാസ്സ് സിനിമയുടെ താരപ്പകിട്ട് ഹിറ്റുകൾ നേടുന്നതിൽ നിർബന്ധമില്ല എന്ന് തെളിയിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ താമർ കെ വി യാണ്. ചിത്രം സംസാരിക്കുന്ന ഹൃദയഹാരിയായ കഥയെ അതിന്റെ പ്രാധാന്യം ഒട്ടും കുറയാതെ നവ്യമായൊരു കാഴ്ചാനുഭവമായി പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിൽ 100% വിജയിച്ചിട്ടുണ്ട് താമിർ. അഭിനയ മികവുകൾക്ക് കയ്യടിക്കുന്നതിനൊപ്പം പ്രേക്ഷകർ സംവിധായകനും കയ്യടിക്കുന്നുണ്ട്.

സംഗീതത്തിനും സിനിമയുടെ വിജയത്തിൽ സുപ്രധാനമായ പ്രാധാന്യമുണ്ട് ഗോവിന്ദ് വസന്തയാണ് ഹൃദയം കീഴടക്കിയ സംഗീതത്തിന് പിന്നിൽ. കഥയും കഥാപാത്രങ്ങളുടെ ജീവിതവും തിയേറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷകരുടെ ഒപ്പം സഞ്ചരിക്കുന്നതിന് സംഗീതം കൂടി കാരണമായിട്ടുണ്ട്. കണ്ണിനെയും മനസിനെയും സ്വാധീനിക്കുന്ന സിനിമയുടെ മിഴിവാർന്ന ദൃശ്യങ്ങൾക്ക് പിന്നിൽ അയാസാണ്. മലയാളികൾ അഭിനേതാവായി കൂടി ഇപ്പോൾ കയ്യടിക്കുന്നു സംഗീത പ്രതാപാണ് ചിത്രത്തിന്റെ എഡിറ്റിങ്. സിനിമ എഡിറ്റിങ് ടേബിളിൽ കൂടിയാണ് രൂപപ്പെടുന്നത് എന്നതിന് ഉദാഹരണമായി മാറി ഈ ചിത്രം.

നിങ്ങൾക്ക് മടുക്കാദി ഹൃദയം നിറഞ്ഞ് ഒരു സിനിമ കാണണോ, മനുഷ്യ മനസിന്റെ ഇഴയടുപ്പമുള്ള ബന്ധങ്ങളുടെ ആഴത്തിലൂടെ യാത്ര ചെയ്യാണോ എങ്കിൽ നിങ്ങൾ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാകുകയാണ് സർക്കീട്ട്.

Story Highlights :Asif Ali scores hat-trick; Sarkeet telling a heart wrenching story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here