Advertisement

കേരളത്തിൽ ഭീകര സംഘടനകളെ പിന്തുണക്കുന്ന നവമാധ്യമ ഗ്രൂപ്പുകളെന്ന് കേന്ദ്ര ഏജൻസികൾ

September 20, 2020
Google News 1 minute Read
terrorist

കേരളത്തിൽ ഭീകര സംഘടനകളെ പിന്തുണക്കുന്ന ഗ്രൂപ്പുകൾ സജീവം. കേരളത്തിൽ 12 നവമാധ്യമ ഗ്രൂപ്പുകളാണ് ഇത്തരത്തിലുള്ളതെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. ഗ്രൂപ്പുകൾ നിരീക്ഷണത്തിലെന്നും കേന്ദ്ര ഇന്റലിജൻസ്. അൽഖ്വയ്ദയുടെ ഉപസംഘടനക്ക് ആശയ പ്രചാരണത്തിനായി കേരളത്തിൽ രജിസ്റ്റർ ചെയ്ത ഗ്രൂപ്പുകൾ കണ്ടെത്തി. വ്യാജ പേരുകളിൽ പുതിയ ഗ്രൂപ്പുകൾ തീവ്രവാദ പ്രചാരണത്തിന് ശ്രമിക്കുന്നതായും ഏജന്‍സിയുടെ കണ്ടെത്തല്‍.

Read Also : ബംഗ്ലാദേശ് ഭീകര സംഘടന നേതാവിന് കേരള ബന്ധം; ഭീകരൻ ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ

അതേസമയം ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനക്ക് എതിരെ അന്വേഷണവുമായി എൻഐഎ രംഗത്തെത്തി. ജമായത്തുൽ മുജാഹിദ്ദീൻ (ജെഎംബി) എന്ന സംഘടന കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെ പിടിയിലായവർക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നും രാജ്യത്താകെ പിടിയിലായ 120 ജെഎംബി ഭീകരരിൽ അധികം പേരും കേരളത്തിൽ താമസിച്ചിട്ടുണ്ടെന്നും വിവരം. കേരളത്തിലെ ചില സംഘടനകൾ സംശയ നിഴലിലെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

അതേസമയം എറണാകുളത്തിന് പുറത്തുള്ള മറ്റ് ജില്ലകളിലും അൽഖ്വയ്ദാ സാന്നിധ്യമെന്ന് കണ്ടെത്തൽ. കേരളത്തിലെ സംഘത്തിൽ കൂടുതൽ അംഗങ്ങൾ ഉള്ളതായാണ് എൻഐഎയുടെ നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ മൂന്ന് ഭീകരർ പിടിയിലായത്.

Story Highlights al qaeda, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here