Advertisement

ആലപ്പുഴയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 219 പേര്‍ക്ക്; 210 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

September 20, 2020
Google News 6 minutes Read
alappuzha covid

ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 219 പേര്‍ക്കാണ്. ഇതില്‍ 210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. വിദേശത്തുനിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറുപേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും എത്തിയ രണ്ട് കായംകുളം സ്വദേശികള്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍, ചെന്നിത്തല, കായംകുളം സ്വദേശികള്‍, ജോലിസംബന്ധമായി അരൂര്‍ എത്തിയ മൂന്നുപേര്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍: ആലപ്പുഴ -13 ,അമ്പലപ്പുഴ -11, ആര്യാട് -3 , അരൂക്കുറ്റി -ഒന്ന്, ഭരണിക്കാവ് -8. ബുധനൂര്‍ -ഒന്ന്, ചമ്പക്കുളം -ഒന്ന്, ചേര്‍ത്തല -രണ്ട് , ചേര്‍ത്തല തെക്ക് -18 , ചെങ്ങന്നൂര്‍ -രണ്ട്, ചെറിയനാട് -4 , ചെട്ടികുളങ്ങര -3, ചെന്നിത്തല -ഒന്ന്, ചെട്ടിക്കാട് -3, എഴുപുന്ന -6, എടത്വ -1, എരമല്ലിക്കര -രണ്ട്, ഹരിപ്പാട് -5, കോടംതുരുത്ത് -ഒന്ന്, കാവാലം -ഒന്ന്, കായംകുളം -21, കഞ്ഞിക്കുഴി -11, കരുവാറ്റ -ഒന്ന്, കുമാരപുരം -ഒന്ന്, മണ്ണഞ്ചേരി -3, മാന്നാര്‍ -ഒന്ന്, മുട്ടാര്‍ -ഒന്ന്, മാരാരിക്കുളം -രണ്ട് , മാവേലിക്കര -10, നീലംപേരൂര്‍ -5, നൂറനാട് -3 , പട്ടണക്കാട് -2 , പത്തിയൂര്‍ -15, പുറക്കാട് -10, പുളിങ്കുന്ന് -1, പള്ളിപ്പുറം -2, പാണാവള്ളി -ഒന്ന്, പാലമേല്‍ -4, താമരക്കുളം -5 , തഴക്കര -2 , തൃക്കുന്നപ്പുഴ -രണ്ട്, തൈക്കാട്ടുശ്ശേരി -6, തുറവൂര്‍ -2, തകഴി -1, തണ്ണീര്‍മുക്കം -3, വെളിയനാട് -ഒന്ന്, വെണ്മണി -2, വയലാര്‍ -5.

ജില്ലയില്‍ ഇന്ന് 202 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയില്‍ ആകെ 7080 പേര്‍ രോഗമുക്തരായി. 2806 പേര്‍ നിലവില്‍ ചികിത്സയിലുണ്ട് .

Story Highlights Alappuzha covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here