ഐപിഎൽ മാച്ച് 2: ഡൽഹിക്ക് ബാറ്റിംഗ്; കിംഗ്സ് ഇലവനിൽ ഗെയിൽ ഇല്ല

DC kxip IPL toss

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ രണ്ടാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ബാറ്റിംഗ്. ടോസ് നേടിയ കിംഗ്സ് ഇലവൻ ക്യാപ്റ്റൻ ലോകേഷ് രാഹുൽ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ സീസൺ ആരംഭിക്കുകയാവും ഇരു ടീമുകളുടെയും ലക്ഷ്യം.

Read Also : ഐപിഎൽ മാച്ച് 2: ഇന്ന് ഡെൽഹി ക്യാപിറ്റൽസ് കിംഗ്സ് ഇലവൻ പഞ്ചാബ് പോരാട്ടം; ഇരു ടീമുകൾക്കും ഫൈനൽ ഇലവനിൽ തലവേദന

പഞ്ചാബ് നിരയിൽ സ്റ്റാർ ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ ഇല്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. പകരം നിക്കോളാസ് പൂരാൻ കളിക്കും. ഗ്ലെൻ മാക്സ്‌വെൽ, ക്രിസ് ജോർഡാൻ, ഷെൽഡൻ കോട്രൽ എന്നിവരാണ് മറ്റ് വിദേശ താരങ്ങൾ. ഡൽഹി നിരയിൽ ഷിംറോൺ ഹെട്മെയർ, കഗീസോ റബാഡ, ആൻറിച്ച് നോർജേ, മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് വിദേശ താരങ്ങൾ.

ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തിയിരുന്നു. 71 റൺസെടുത്ത അമ്പാട്ടി റായുഡു ആണ് ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. 58 റൺസെടുത്ത ഫാഫ് ഡുപ്ലെസിസും ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

Story Highlights IPL match 2 Delhi Capitals vs Kings Eleven Punjab toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top