Advertisement

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാനവുമായി പൊലീസ്

September 20, 2020
Google News 2 minutes Read
traffic offence kerala

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാവുമായി കേരളാ പൊലീസ്. വാഹനം പരിശോധിച്ച് നാഷണല്‍ വെഹിക്കിള്‍ ഡേറ്റാബേസുമായി (പരിവാഹന്‍) ബന്ധപ്പെടുത്തി ഇ -ചെല്ലാന്‍ പിഒഎസ് ഡിവൈസ് വഴി പിഴ നല്‍കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വാഹനത്തിന്റെ / ലൈസന്‍സിയുടെ മുന്‍കാല പിഴ പരിശോധിച്ചറിയുവാനും തത്സമയം തന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാംങ്കിംഗ് / കാഷ് പേയ്മെന്റ് വഴി പിഴ അടയ്ക്കുന്നതിനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഇ – ചെല്ലാന്‍ സംവിധാനത്തിന് ഈമാസം 22ന് തുടക്കമാകും. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് ഈ പദ്ധതി നിലവില്‍ വരിക.

ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഒടുക്കാൻ ഇനി ഇ ചെല്ലാൻ: ട്രാഫിക് നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ കേരള പോലീസ് …

Posted by Kerala Police on Sunday, 20 September 2020

Story Highlights e-challan system, traffic offence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here