ജനിക്കുന്നത് ആൺകുഞ്ഞാണോ എന്നറിയാൻ ഭാര്യയുടെ വയറ് കീറി; അഞ്ച് പെൺകുട്ടികളുടെ പിതാവ് അറസ്റ്റിൽ

father cut wife belly

ജനിക്കുന്നത് ആൺകുഞ്ഞാണോ എന്നറിയാൻ ഭാര്യയുടെ വയറ് കീറിയ ഭർത്താവ് അറസ്റ്റിൽ. മുൻപ് അഞ്ചു തവണയും ദമ്പതികൾക്ക് പെൺകുഞ്ഞുങ്ങളാണ് ജനിച്ചത്. ആറാം തവണ ജനിക്കുന്ന കുഞ്ഞ് ആണായിരിക്കുമോ എന്ന് പരിശോധിക്കാനാണ് ഇയാൾ ഏഴ് മാസം ഗർഭിണിയായ ഭാര്യയുടെ വയറ് കീറിയത്. ഗുരുതരമായി പരുക്കേറ്റ 35കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ആഗ്രഹിച്ചത് ആൺകുഞ്ഞ്; മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഒരു വയസ്സായ പെൺകുഞ്ഞിനെ അമ്മ മുക്കിക്കൊന്നു

ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ ബദാൻ ജില്ലയിലാണ് സംഭവം. ദിവസവേതനക്കാരനായ പന്നാലാൽ ആണ് ഭാര്യയുടെ വയറ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കീറിയത്. വയറ് കീറിയതിനു പിന്നാലെ ബന്ധുക്കളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ ഗുരുതരാവസ്ഥയിൽ ബറേലിയിലെ ആശുപത്രിയിലാണ് യുവതി ഉള്ളത്.

Story Highlights father cut open pregnant wife’s belly to see if she is having a son

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top