ഫൗജി ഗെയിമിലെ ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോയുടെ യാഥാര്‍ത്ഥ്യം [24 Fact check]

fau-g

-/ മെര്‍ലിന്‍ മത്തായി

പബ്ജി നിരോധനം ഇന്ത്യയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. പബ്ജിക്ക് ബദലെന്നോണം, പല ആപ്ലിക്കേഷനുകളുടെ പേരുകളും നാം കേട്ടു. അതില്‍ ഒന്നായ ഫൗജിയിലെ ദൃശ്യങ്ങള്‍ എന്ന രീതിയില്‍ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ഫൗജിയിലെ ദൃശ്യങ്ങള്‍ എന്ന രീതിയിലാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോ PUBG SEASON 4 GAME PLAY യുടെ ട്രെയിലറിലെ ദൃശ്യങ്ങള്‍ ആണ്. 2019 ജൂലൈ 24ന് പുറത്തു വിട്ട വീഡിയോ ആണ്, ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത, ഫൗജിയിലെ ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്നത്.

Story Highlights fau-g scene fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top