ആ ഭാഗ്യശാലി നിങ്ങളാണോ ? തിരുവോണ ബമ്പർ ലോട്ടറി ഫലം അറിയാം

ഓണം ബമ്പർ നറുക്കെടുത്തി. ഒന്നാം സമ്മാനം TB 173964 എന്ന ടിക്കറ്റിനാണ്. അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്കറ്റ് വിറ്റത്.
അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ലോട്ടറി വില്പനക്കാരനായ അളകർസ്വാമിക്ക് ടിക്കറ്റ് കൈമാറിയത്. അദ്ദേഹത്തിൽ നിന്ന് ലോട്ടറി എടുത്ത വ്യക്തിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് അളകർസ്വാമിയെന്ന് അജേഷ് ട്വന്റിഫോർ ന്യൂസ്.കോമിനോട് പറഞ്ഞു. കണ്ണൂരാണ് അജേഷ് കുമാറിന്റെ സ്വദേശമെങ്കിലും 20 വർഷത്തോളമായി എറണാകുളത്ത് സ്ഥിരതാമസമാണ്. ലോട്ടറി ഏജൻസി നടത്തുകയാണ് അജേഷ്. അജേഷിൽ നിന്ന് അളകർസ്വാമി വിൽക്കാനായി വാങ്ങിയ ലോട്ടറിയിൽ ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറിയും ഉൾപ്പെട്ടിരുന്നു.
രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.
ഫലം അറിയാം – keralalotteries.com
Story Highlights – kerala lottery results 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here