Advertisement

കേരളത്തില്‍ സമരക്കാരെ പൊലീസ് നേരിടുന്നത് ബിബിസി ന്യൂസ് പങ്കുവച്ചുവെന്ന് പ്രചാരണം [24 Fact Check]

September 20, 2020
Google News 2 minutes Read

-/ ഗ്രീഷ്മാ രാജ് സി പി

അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന പൊലീസുകാരന്റെ ചിത്രം ആരും മറന്നിട്ടുണ്ടാവില്ല. ഇതിനോട് താരതമ്യം ചെയ്തുകൊണ്ട് കേരളത്തില്‍ നിന്നുള്ള ഒരു കാഴ്ച അടുത്തിടെ വലിയചര്‍ച്ചയായി. മന്ത്രിക്ക് വഴിയൊരുക്കാന്‍ പ്രതിഷേധക്കാരന്റെ നെഞ്ചില്‍ കയറിയിരിക്കുന്ന പൊലീസുദ്യോഗസ്ഥന്റെ ചിത്രമായിരുന്നു അത്.

ഈ ചിത്രം ബിബിസി ന്യൂസ് ഇന്ത്യ ട്വീറ്റ്‌ചെയ്തെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുന്നത്. അന്താരാഷ്ട്ര മാധ്യമത്തില്‍ ഇത്തരത്തില്‍ വാര്‍ത്തവന്നത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന് ഒരുകൂട്ടര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ കേരളത്തിലെ സമരത്തെക്കുറിച്ച് ബിബിസി ട്വീറ്റ് ചെയ്തതെന്ന് പറയുന്ന ചിത്രം വ്യാജമാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍ നിരവധി അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ട്വീറ്റില്‍ കാണാം.

ബ്രൂട്ടലി, കള്‍പ്രിറ്റ് തുടങ്ങിയ വാക്കുകളിലാണ് അക്ഷരത്തെറ്റുള്ളത്. BRUTALLY ആണ് ബ്രൂട്ടലി എന്നവാക്കിന്റെ ശരിയായ സ്‌പെല്ലിംഗ്. ട്വീറ്റില്‍ l എന്ന അക്ഷരം കുറവാണ്. C U L P R I T എന്നെഴുതേണ്ട കള്‍പ്രിറ്റ് എന്നവാക്കില്‍ ഐക്ക് പകരം U ഉപയോഗിച്ചതും കാണാം.

എബിവിപി മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം എന്നാണ് ട്വീറ്റില്‍ അറ്റാച്ച് ചെയ്തിട്ടുള്ള വാര്‍ത്ത. എന്നാല്‍ ട്വീറ്റിനൊപ്പം നല്‍കിയിട്ടുള്ള ചിത്രം യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെയുണ്ടായ സംഭവത്തിന്റേതാണ്. ബിബിസിയുടെ ട്വിറ്റര്‍ അക്കൗണ്ട് വിശദമായി പരിശോധിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു ട്വീറ്റ് കാണാനായില്ല. ബിബിസി ഒഫീഷ്യല്‍ വെബ്സൈറ്റിലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോ തലക്കെട്ടുകളോ ഇല്ല.

Story Highlights screenshot, bbc tweet, kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here