Advertisement

കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾ

September 21, 2020
1 minute Read
18 covid deaths confirmed

18 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പന്‍ (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശിനി പി. അയിഷ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കീഴൂര്‍ സ്വദേശി ദാമോദരന്‍ നായര്‍ (80), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു (59), കണ്ണൂര്‍ സ്വദേശി ഗംഗാധരന്‍ (70), സെപ്റ്റംബര്‍ 12ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി സുബൈദ (60), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി വി.കെ. അസിയ (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരന്‍ (73), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ (82), തിരുവനന്തപുരം റസല്‍പുരം സ്വദേശി രമണി (65), തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ് (63), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി ദേവകി (83), മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി (82), മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള (65), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ മലപ്പുറം താനൂര്‍ സ്വദേശിനി ഖദീജ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 553 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Story Highlights 18 covid deaths confirmed today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top