‘ജയാ ബച്ചനെയും അമിതാഭ് ബച്ചനെയും ബഹിഷ്‌കരിക്കുന്നു’ മുകേഷ് ഖന്നയുടെ പേരിൽ വ്യജ ട്വീറ്റ് [24 fact check]

-/ ക്ലിൻഡി സി കണ്ണാടി
കങ്കണ റണൗട്ട് വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദി സീരിയൽ താരം മുകേഷ് ഖന്നയുടെ പേരിൽ വ്യാജ ട്വീറ്റ്. ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ലഹരി ഉപയോഗത്തിനെതിരെ ജയാബച്ചൻ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദി സീരിയൽ താരം മുകേഷ് ഖന്നയുടെ ട്വീറ്റ് എന്ന തരത്തിലാണ് വ്യാജ പ്രചാരണം. കങ്കണക്കെതിരെ പരാമർശം ഉയർത്തിയ ജയ ബച്ചനും അമിതാഭ് ബച്ചനെയും ബഹിഷ്‌കരിക്കണമെന്ന തരത്തിലായിരുന്നു വ്യാജ ട്വീറ്റ്.
Read Also : റിസർവ് ബാങ്ക് പുതിയ നോട്ട് പുറത്തിറക്കുന്നുണ്ടോ? വാർത്തയും ചിത്രങ്ങളും വ്യാജം [24 fact check]
‘ഞാൻ ജയാ ബച്ചനേയും അമിതാഭ് ബച്ചനേയും ബഹിഷ്‌കരിക്കുന്നു. തനിക്കൊപ്പം ആരുണ്ട്’ എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു ട്വീറ്റ്. കുറഞ്ഞസമയം കൊണ്ട് നിരവധി പേരാണ് വ്യാജ ട്വീറ്റിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയത്. വ്യാജ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ മുകേഷ് ഖന്ന തന്നെ സത്യാവസ്ഥയുമായി രംഗത്തെത്തി. താൻ ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തിട്ടില്ലെന്നും വ്യാജ അക്കൗണ്ടിൽ നിന്നുമാണ് ഈ ട്വീറ്റെന്നും താരം വ്യക്തമാക്കി.
ഒന്നിലധികം വ്യാജ അക്കൗണ്ടുകളാണ് മുകേഷ് ഖന്നയുടെ പേരിൽ കണ്ടെത്തിയത്. ഇവയിൽ നിന്നുള്ള ട്വീറ്റുകൾ പലതും കടുത്ത രാഷ്ട്രീയ നിലപാടുകൾ പ്രഖ്യാപിക്കുന്നവയുമാണ്. 2018 മുതൽ ട്വിറ്റർ ഉപയോഗിക്കുന്നുണ്ടെന്നും @actmukeshkhanna എന്ന പേരിലാണ് തന്റെ യഥാർത്ഥ അക്കൗണ്ടെന്നും മുകേഷ് ഖന്ന വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് താരം.
Story Highlights – 24 fact check, fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here