പള്ളിത്തര്‍ക്കത്തില്‍ സമവായനീക്കം പാളുന്നു; സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തിലുറച്ച് ഓര്‍ത്തഡോക്‌സ് സഭ

മലങ്കര സഭാ തര്‍ക്കം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച കൂടിക്കാഴ്ച പൂര്‍ത്തിയായി. സുപ്രിംകോടതി വിധി നടപ്പാക്കണമെന്നും ഹിതപരിശോധന സാധ്യമല്ലെന്നും ചര്‍ച്ചയില്‍ ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. കോടതിവിധി ഒഴിവാക്കിയുള്ള പ്രശ്‌ന പരിഹാരം സാധ്യമല്ല. യാക്കോബായ സഭയുമായി ഒന്നിച്ച് ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ പറഞ്ഞു. ഹിതപരിശോധന നടത്തണമെന്നായിരുന്നു രാവിലെ യാക്കോബായ വിഭാഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അനുനയ ചര്‍ച്ച സമവായത്തില്ല പിരിഞ്ഞത്. അനുനയ ചര്‍ച്ചയില്‍ ഇരുവിഭാഗവും അവരവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഹിതപരിശോധന നടത്തണമെന്നായിരുന്നു രാവിലെ യാക്കോബായ വിഭാഗം മുഖ്യമന്ത്രിയോട് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. വൈകുന്നേരം നടന്ന ചര്‍ച്ചയില്‍ ഹിതപരിശോധന സാധ്യമല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ മുഖ്യമന്ത്രിയെ അറിയിച്ചു. കോടതി വിധി പ്രകാരം ഹിതപരിശോധന സാധ്യമല്ല. യാക്കോബായ വിഭാഗവുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ അറിയിച്ചു.

Story Highlights Orthodox

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top