Advertisement

പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ

January 10, 2025
Google News 2 minutes Read
syro malabar church action against rebel priests

തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ്. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികര്‍ക്കെതിരെയാണ് നടപടി. അതേസമയം ഭയപ്പെടുത്താനുള്ള നടപടിയാണ് സഭയുടേതെന്നും നിര്‍ഭയമായി പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് വൈദികര്‍ വ്യക്തമാക്കി. (syro malabar church action against rebel priests)

എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൗസില്‍ പുതിയ കൂരിയന്മാരെ നിയമിച്ചതിനാണ് പ്രതിഷേധം. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികരാണ് ബിഷപ്പ് ഹൗസില്‍ പ്രതിഷേധ പ്രാര്‍ത്ഥന യജ്ഞം നടത്തുന്നത്. ബിഷപ്പ് ഹൗസ് അതിക്രമിച്ചുകയറി പ്രതിഷേധ പ്രാര്‍ത്ഥന നടത്തിയെന്ന് ചൂണ്ടികാട്ടി സിറോ മലബാര്‍ സഭ നടപടിയെടുക്കുമെന്ന് സിനഡ് യോഗം തീരുമാനമെടുത്തു. 21 വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കുലറാണ് പുറത്തിറക്കിയത്. ബിഷപ്പ് തങ്ങള്‍ ഒരു അക്രമ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ശിക്ഷ നടപടികള്‍ ഭയപ്പെടുത്താനുള്ള തീരുമാനമെന്നും വിമത വൈദികര്‍ പ്രതികരിച്ചു.

Read Also: വാളയാര്‍ കേസ്: CBI കുറ്റപത്രത്തിനെതിരെ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് കുടുംബം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മക്കള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്നും കുടുംബം

ഭിന്നിപ്പിച്ച ഭരിക്കാനുള്ള നീക്കമാണ് സഭയില്‍ നടക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. പ്രതിഷേധാഹ്വാനവുമായി അല്‍മായ മുന്നറ്റവും രംഗത്തെത്തി. അതിനിടയില്‍ എറണാകുളം ബസിലിക്കയില്‍ പരസ്പരം ഏറ്റുമുട്ടി ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും . ചെറിയ വാക്കു തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പോലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.

Story Highlights : syro malabar church action against rebel priests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here