പതിനേഴ് വയസുകാരിയെ പീഡിപ്പിച്ചു; മതാധ്യാപകനെതിരെ കേസ്

malappuram madrasa teacher arrested

മലപ്പുറം കൽപ്പകഞ്ചേരിയിൽ പതിനേഴ് വയസുകാരിയെ മതാധ്യാപകൻ പീഡിപ്പിച്ചു. പ്ലസ്ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്.സംഭവത്തിൽ കൽപ്പകഞ്ചേരി പൊലീസ് കേസെടുത്തു.

വിദ്യാർത്ഥി പഠിച്ചിരുന്ന സ്‌ക്കൂളിലെ അധ്യാപനായ സയ്യിദ് സലാവുദ്ധീൻ ബുക്കാരി തങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് പെൺക്കുട്ടിയെ പരിജയപ്പട്ടത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് രക്ഷിതാക്കൾ ചൈൽഡ്‌ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി കുട്ടിയെ കൗൺസലിങ്ങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോൾ കൂടുതൽ വിവരങ്ങളും ലഭിച്ചു. സ്‌ക്കൂൾ അടയ്ക്കുന്നതിന് മുമ്പ് പെൺകുട്ടിയുമായി ഇയാൾ കാറിൽ സഞ്ചരിക്കുകയും ,കൈയ്യിൽ ഒരു വളയിട്ട് നിക്കാഹ് കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് പീഡിപ്പിച്ചത്.

സംഭവത്തിൽ കൽപ്പകഞ്ചേരി പൊലീസ് കേസ് എടുത്തു. ഉന്നത സ്വാധീനമുള്ള പ്രതിയെ പൊലീസ് സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു. എന്നാൽ പ്രതി ഒളിവിലാണെന്നും അന്വേഷണം പുരോഗിമിക്കുകയാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.

Story Highlights malappuram madrasa teacher arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top