സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്നു കേസിൽ ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുയർന്നു വന്ന ലഹരിമരുന്ന് കേസിൽ ഇന്ന് കൂടുതൽ ചോദ്യം ചെയ്യലുകൾ. നടന്റെ മുൻ മാനേജർ ശ്രുതി മോദി, ടാലന്റ് മാനേജർ ജയ സാഹ എന്നിവരെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

രണ്ട് പേർക്കും സമൻസ് കൈമാറിയിരുന്നു. നടി റിയ ചക്രവർത്തിയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളെ കുറിച്ച് ചോദിച്ചറിയാനാണ് ഇരുവരെയും വിളിച്ചുവരുത്തുന്നത്. നേരത്തെ ഇരുവരെയും സിബിഐ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം, ലഹരിമരുന്ന് കേസിൽ റിയ ചക്രവർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് നീട്ടണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.

Story Highlights More people will be questioned today in a drug case related to the death of Sushant Singh Rajput

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top