പാലാരിവട്ടം സി.ഐക്ക് കൊവിഡ്: 20 ഓളം പൊലീസുകാർ നിരീക്ഷണത്തിൽ

എറണാകുളം പാലാരിവട്ടം സി.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ എസ്.ഐ അടക്കം 20ഓളം പൊലീസുകാർ നിരീക്ഷണത്തിൽ പോയി. സി.ഐയുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണ്.
എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ജില്ലയിൽ കൊവിഡ് ബാധിതരുടെ പ്രതിദിന കണക്ക് 500 കടന്നു. 537 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 499 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികൾക്കിടയിലും രോഗവ്യാപനം ഏറുകയാണ്. 3823 പേരാണ് ഇപ്പോൾ എറണാകുളം ജില്ലയിൽ മാത്രം ചികിത്സയിൽ കഴിയുന്നത്.
സംസ്ഥാനത്തും കൊവിഡ് വ്യാപനം തീവ്രമാവുകയാണ്. ഇന്നലെ മാത്രം 4696 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 39,415 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
Story Highlights – Palarivattom Police Station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here