നാല് പന്തുകൾ, നാല് ബൗൾഡ്, നാല് വിക്കറ്റ്, മൊത്തം ആറു വിക്കറ്റ്; ടി-20യിൽ ചരിത്രമെഴുതി ഷഹീൻ അഫ്രീദി: വിഡിയോ

തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റ് വീഴ്ത്തി പാക് യുവ പേസർ ഷഹീൻ അഫ്രീദി. ഇംഗ്ലണ്ടിലെ കൗണ്ടി ടീമുകള്‍ തമ്മിലുള്ള വിറ്റലിറ്റി ബ്ലാസ്റ്റ് ടി-20 ടൂർണമെൻ്റിലാണ് താരത്തിൻ്റെ പ്രകടനം. നാല് വിക്കറ്റുകളും ബൗൾഡായിരുന്നു. ഇതോടെ ഒരു ടി-20 മത്സരത്തിൽ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ പാകിസ്താന്‍ താരമായും ഷഹീന്‍ മാറി.
Read Also : അരങ്ങേറ്റത്തിൽ ഫിഫ്റ്റി നേടി ദേവദത്ത്; സൺറൈസേഴ്സിന് 164 റൺസ് വിജയലക്ഷ്യം
ഹാംപ്ഷെയറും മിഡിൽസെക്സും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു പാക് താരത്തിൻ്റെ വിസ്മയ സ്പെൽ. ഹാംപ്ഷെയറിനായി കളത്തിലിറങ്ങിയ ഷഹീൻ 18ആം ഓവറിലെ അവസാന നാല് പന്തുകളിലാണ് വിക്കറ്റ് വീഴ്ത്തിയത്. മിഡിൽസെക്സിൻ്റെ അവസാന നാലു വിക്കറ്റുകളും വീഴ്ത്തിയ ഷഹീൻ മത്സരത്തിൽ ആകെ 4 ഓവറിൽ 19 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി.
മിഡിൽസെക്സിൻ്റെ സ്കോർ 121ൽ നിൽക്കെയാൺ ഷഹീൻ വിക്കറ്റ് വേട്ട ആരംഭിച്ചത്. ജോൺ സിംപ്സൺ (48), ക്യാപ്റ്റന്‍ സ്റ്റീവന്‍ ഫിന്‍ (0), തിലൻ വല്‍വല്ലാവിറ്റ (0), ടിം മുര്‍ത്തഗ് (0) എന്നിവരാണ് ഉപ്പൂറ്റി തകർക്കുന്ന യോർക്കറുകളിൽ മടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഹാംപ്‌ഷെയര്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ മിഡ്ഡ്ല്‍സെക്‌സിന്റെ പോരാട്ടം 18 ഓവറില്‍ 121 റണ്‍സില്‍ അവസാനിച്ചു. ഹാംപ്ഷെയറിൻ്റെ ജയം 20 റൺസിന്.
Story Highlights – Shaheen Afridi takes four wickets in four balls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here