Advertisement

പകുതി ചെലവിൽ ഇരട്ടി മധുരം; കൃഷിയിൽ വിജയഗാഥയുമായി ഉണ്ണികൃഷ്ണൻ

September 21, 2020
Google News 1 minute Read
malappuram

നഷ്ടം മൂലം കർഷകർ കൃഷിയെ കയ്യൊഴിയുന്ന ഈ കാലത്ത് കൃഷിയിൽ വിജയഗാഥ തീർത്ത് ശ്രദ്ധേയനാവുകയാണ് ഒരു കർഷകൻ. മലപ്പുറം എടവണ്ണ സ്വാദേശിയായ പൊതിയിൽ ഉണ്ണികൃഷ്ണനാണ് വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെയാണ് കൃഷിയെ ലാഭത്തിലാക്കി മാറ്റുന്നത്. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള അവാർഡടക്കം ഒട്ടേറെ അംഗീകാരങ്ങളും ഉണ്ണിക്കൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്.

Read Also : മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവം; പ്രതിഷേധം അറിയിച്ച് ബി ഉണ്ണികൃഷ്ണൻ

ഈ കർഷകന്റെ വിജയത്തിന് പിന്നിൽ ഓരോ തവണയും വേറിട്ട രീതിയിൽ കൃഷികൾ ഒരുക്കുന്നതാണ്. ഇത്തവണത്തെ പരീക്ഷണം വാഴ കൃഷിയിലാണ് . പതിവിന് വിപരീതമായി ഒരു തടത്തിൽ നാല് വാഴ നട്ടു. ഇതുമൂലം സാധാരണ ഉപയോഗിക്കുന്നതിന്റെ പകുതി വളം മാത്രമാണ് വേണ്ടി വന്നത്. അധ്വാനവും കുറഞ്ഞു. പക്ഷെ മികച്ച വിളവ് നൽകി പരീക്ഷണം വൻവിജയമായി.

ഒരേസമയം ഒരു സ്ഥലത്ത് ഒന്നിലധികം വിളകൾ ഇറക്കിയും ഉണ്ണികൃഷ്ണൻ കൃഷിയെ ലാഭകരമാക്കി മാറ്റുന്നുണ്ട്. കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ കൃഷിയിൽ വിജയം കൊയ്യാമെന്നാണ് ഈ കർഷകന്റെ അനുഭവ പാഠം. സംസ്ഥാനത്തെ മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡും മലപ്പുറം ജില്ലയിലെ മികച്ച കർഷകനുള്ള ഹരിതകീർത്തി അവാർഡും ഉണ്ണിക്കൃഷ്ണൻ സ്വന്തമാക്കിയിട്ടുണ്ട്. പരീക്ഷണങ്ങളിലൂടെ വിജയം നേടി 25 വർഷമായി മണ്ണിനോട് ചേർന്ന് നടക്കുന്ന ഈ മനുഷ്യൻ മറ്റ് കർഷകർക്കും ഒരു അനുകരണീയമായ മാതൃകയാണ്.

Story Highlights success story in agriculture

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here