ഇന്ന് സ്ഥിരീകരിച്ചത് 19 കൊവിഡ് മരണങ്ങൾ

ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത് 19 മരണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദൻ (76), സെപ്റ്റംബർ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിനി ലത (40), സെപ്റ്റംബർ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധർമ്മദാസൻ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷൻ നായർ (68), സെപ്റ്റംബർ 14ന് മരണമടഞ്ഞ കണ്ണൂർ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബർ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണൻ (68), മലപ്പുറം തണലൂർ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജൻ (58), സെപ്റ്റംബർ 17ന് മരണമടഞ്ഞ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോൻ (79), സെപ്റ്റംബർ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബർ 19ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീർ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബർ 20ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ബാലകൃഷ്ണൻ (81), എറണാകുളം സ്വദേശി പി. ബാലൻ (86), സെപ്റ്റംബർ 21ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സുരേന്ദ്രൻ (54) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 572 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Read Also : തിരുവനന്തപുരത്തെ സ്ഥിതി രൂക്ഷം; പ്രതിപക്ഷ സമരങ്ങൾ വൈറസിന് അവസരം ഒരുക്കിക്കൊടുക്കുന്നുവെന്ന് മുഖ്യമന്ത്രി
അതേസമയം കേരളത്തിൽ ഇന്ന് 4125 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം- 681, മലപ്പുറം- 444, എറണാകുളം- 406, ആലപ്പുഴ- 403, കോഴിക്കോട്- 394, തൃശൂർ- 369, കൊല്ലം- 347, പാലക്കാട്- 242, പത്തനംതിട്ട- 207, കാസർഗോഡ്- 197, കോട്ടയം- 169, കണ്ണൂർ- 143, വയനാട-് 81, ഇടുക്കി- 42 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
Story Highlights – covid death, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here