ചരിത്ര പ്രാധാന്യമുള്ള പത്രങ്ങളുടെ അപൂര്‍വ ശേഖരവുമായി ഒരു അധ്യാപകന്‍

ചരിത്ര പ്രാധാന്യമുള്ള പത്രങ്ങളുടെ അപൂര്‍വ ശേഖരവുമായി ഒരു അധ്യാപകന്‍. 1947ലെ സ്വാതന്ത്ര്യലബ്ധിയുടെ വാര്‍ത്ത മുതല്‍ കരിപ്പൂര്‍ വിമാനാപകടം വരെയുള്ള പത്രവാര്‍ത്തകളുടെ വലിയ ശേഖരമാണ് മലപ്പുറം കോട്ടക്കല്‍ സ്വദേശി മോഹനന്റെ പക്കലുള്ളത്.
1947 ഓഗസ്റ്റ് 17 ന് പുറത്തിറങ്ങിയ മാതൃഭൂമി പത്രമാണ് മോഹനന്‍ മാഷിന്റെ പക്കലുള്ള ഏറ്റവും പഴക്കമുള്ള പത്രങ്ങളിലൊന്ന്. ഇങ്ങനെ ചരിത്രത്തിന്റെ ഓരോ അടയാളപ്പെടുത്തലുകളും മോഹനന്‍ മാഷിന്റെ വസതിയില്‍ സുരക്ഷിതമാണ്. ലോകകപ്പ് ഫുട്‌ബോള്‍, ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ദേശീയ ഗെയിംസ് എന്നി മത്സരങ്ങളുടെതും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഫോട്ടോ ഡയറിയും ഇദ്ധേഹത്തിന്റെ കൈയില്‍ ഉണ്ട് .
പരപ്പനങ്ങാടി ഉപജില്ലയിലെ പന്താരങ്ങാടി എഎംഎല്‍പി സ്‌കൂള്‍ അധ്യാപകനായ മോഹനന്‍ കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ സ്വദേശിയാണ്.
Story Highlights – newspapers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here