Advertisement

തിരുവനന്തപുരം കഴക്കൂട്ടത്ത് പൊതുജനങ്ങളെ വലച്ച് എലവേറ്റഡ് ഹൈവേ നിര്‍മാണം

September 22, 2020
Google News 1 minute Read
Elevated Highway Kazhakoottam

തിരുവനന്തപുരം കഴക്കൂട്ടത്ത് പൊതുജനങ്ങളെ വലച്ച് എലവേറ്റഡ് ഹൈവേ നിര്‍മാണം. റോഡാകെ കുണ്ടും കുഴിയുമായി അപകട മേഖലയായിക്കഴിഞ്ഞു. മഴകൂടി പെയ്തതോടെ ചെളിക്കുളമായി. അതേസമയം മഴമാറിയാലുടന്‍ താത്കാലിക റോഡ് നിര്‍മിക്കുമെന്നും രണ്ട് മാസത്തിനകം സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

മഴ തുടങ്ങിയതോടെ ഗതാഗതക്കുരുക്കും അപകടവും ഇവിടെ പതിവായി. ആദ്യം സര്‍വീസ് റോഡ് പണിതിരുന്നുവെങ്കില്‍ ഈ ദുരിതം നാട്ടുകാര്‍ക്ക് ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ അത് പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു ദേശീയപാതാ അതോറിറ്റി.

Story Highlights Elevated Highway Kazhakoottam, Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here