ഐപിഎൽ മാച്ച് 4: റായുഡു കളിക്കില്ല; രാജസ്ഥാൻ ബാറ്റ് ചെയ്യും

ഐപിഎൽ പതിമൂന്നാം സീസണിലെ നാലാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനായി യുവതാരം യശസ്വി ജയ്സ്വാൾ അരങ്ങേറും.
Read Also : ഐപിഎൽ മാച്ച് 4: ബട്‌ലർ ഇല്ലാതെ രാജസ്ഥാൻ; രണ്ടാം ജയത്തിനായി ചെന്നൈ
രാജസ്ഥാനിൽ സ്റ്റീവ് സ്മിത്ത്, ജോഫ്ര ആർച്ചർ, ഡേവിഡ് മില്ലർ, ടോം കറൻ എന്നിവരാണ് വിദേശ താരങ്ങൾ. ഉത്തപ്പയും കളിക്കും. ചെന്നൈ നിരയിൽ അമ്പാട്ടി റായുഡുവിനു പകരം ഋതുരാജ് ഗെയ്ക്‌വാദ് ടീമിലെത്തി. റായുഡു 100 ശതമാനം മാച്ച് ഫിറ്റല്ല എന്നാണ് ധോണി അറിയിച്ചത്.
Read Also : പരുക്ക്: മിച്ചൽ മാർഷിന് ഐപിഎൽ നഷ്ടമായേക്കും; കെയിൻ വില്ല്യംസണും പരിക്ക്; സൺറൈസേഴ്സ് ക്യാമ്പിൽ ആശങ്ക
മുംബൈക്കെതിരായ ആദ്യ മത്സരത്തിൽ വിജയിച്ച ചെന്നൈ മൊമൻ്റം തുടരാൻ തന്നെയാണ് ഇറങ്ങുന്നത്. ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ചെന്നൈക്കായിരുന്നു ജയം. ബാറ്റിംഗിനെ തുണക്കുന്ന പിച്ച് ആയതിനാൽ ഹൈ സ്കോറിംഗ് മാച്ചാണ് പ്രതീക്ഷിക്കുന്നത്.
Story Highlights – Chennai Super Kings Rajasthan Royals Toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here