അനന്തുവിനെ ഭാഗ്യം കടാക്ഷിച്ചത് ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍

ഓണം ബമ്പര്‍ ഭാഗ്യം തേടിയെത്തിയത് ഇടുക്കി നെടുങ്കണ്ടം വലിയ തോവാള സ്വദേശി അനന്തു വിജയനെ ആണ്. ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ഈ കുടുംബത്തെ ഭാഗ്യദേവത കനിഞ്ഞത്. പിതാവ് വിജയന്‍ പതിവായി ലോട്ടറി എടുക്കുന്നത് കണ്ടാണ് അനന്തുവും ടിക്കറ്റ് എടുത്ത് തുടങ്ങിയത്. ഇത്തവണത്തെ ഓണം ബമ്പറും ഇരുവരും എടുത്തു. വിജയന്‍ കട്ടപ്പനയില്‍ നിന്നും അനന്തു എറണാകുളത്ത് നിന്നുമാണ് ടിക്കറ്റെടുത്ത് അനന്തുവിന്റെ ടിക്കറ്റിലൂടെ ഭാഗ്യ ദേവത മലമുകളിലെ ഈ കൊച്ചു വീട്ടിലേക്ക് എത്തി.
അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പണിത പഴയ വീട്ടിലാണ് അനന്തുവിന്റെ കുടുംബം കഴിയുന്നത്. ഒറ്റയടിപാതയിലൂടെ വേണം വീട്ടില്‍ എത്താന്‍. ലൈഫ് ഭവന പദ്ധതിയിലൂടെ വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു ഇവര്‍. പെയിന്റിംഗ് തൊഴിലാളിയായ വിജയനും ഭാര്യ സുമക്കും മൂന്നു മക്കളാണുള്ളത്. മൂത്തമകള്‍ ആതിര പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി, അനന്തുവും അനുജന്‍ അരവിന്ദും ഡിഗ്രി പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം പിന്നീട് പഠിക്കാന്‍ പോയില്ല. അടച്ചുറപ്പുള്ള വീട്, മക്കളുടെ പഠനം, മകളുടെ വിവാഹം തുടങ്ങിയ സ്വപ്നങ്ങളിലാണ് ഈ മാതാപിതാക്കള്‍.
Story Highlights – onam bumper 2020 winner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here