അശാസ്ത്രീയമായ റോഡ് നിര്‍മാണം; ദുരിതത്തിലായി മെലാംപാടം- പയ്യെ നടം നിവാസികള്‍

അശാസ്ത്രീയമായ റോഡ് നിര്‍മാണം കൊണ്ട് ബുദ്ധിമുട്ടിലായിരിക്കുകയാണ് പാലക്കാട്ടെ ഒരു നാട്. മണ്ണാര്‍ക്കാട് മൈലാംപാടം- പയ്യെ നടം നിവാസികളാണ് രണ്ട് വര്‍ഷമായി നീളുന്ന റോഡ് നിര്‍മാണം കൊണ്ട് ദുരിതത്തിലായത്.

റോഡ് നിര്‍മാണത്തിനായി ആദ്യം ജെസിബി കൊണ്ട് റോഡ് കുഴിച്ചു. തുടര്‍ന്ന് ഡ്രൈനേജ് പണിതു. പ്രദേശത്തെ വീടുകളേക്കാള്‍ ഉയരത്തിലാണ് ഡ്രൈനേജ്. പരാതി ഉയര്‍ന്നപ്പോള്‍ കരാറുകാര്‍ പണിക്ക് സ്റ്റോപ്പിട്ടു. ഇതോടെ ദുരിതത്തിലായത് പ്രദേശവാസികളാണ്. അശാസ്ത്രീയമാണ് റോഡ് പണിയെന്ന് നാട്ടുകാര്‍ പറയുന്നു.

Story Highlights road construction

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top