സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; എയിംസ് മെഡിക്കൽ ബോർഡും സിബിഐയും ഇന്ന് കൂടിക്കാഴ്ച നടത്തും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ എയിംസ് മെഡിക്കൽ ബോർഡിന്റെയും, സിബിഐ അന്വേഷണസംഘത്തിന്റെയും നിർണായക കൂടിക്കാഴ്ച ഇന്ന്. സൗത്ത് ഡൽഹിയിലെ സിബിഐ ആസ്ഥാനത്താണ് കൂടിക്കാഴ്ച. ആന്തരാവയവ പരിശോധനയുടെ അടക്കം ഫലം എയിംസ് സംഘം, സിബിഐക്ക് കൈമാറും.

മുംബൈയിലെ നടന്റെ ഫ്‌ളാറ്റും, പോസ്റ്റ്‌മോർട്ടം നടന്ന ആശുപത്രിയും എയിംസ് സംഘം നേരത്തെ സന്ദർശിച്ചിരുന്നു. ആന്തരായവങ്ങളുടെ സാമ്പിളുകൾ കൃത്യമായി സൂക്ഷിക്കാത്തത് മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. അതേസമയം, നടന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ മുൻ മാനേജർ ശ്രുതി മോദി, ടാലന്റ് മാനേജർ ജയ സാഹ എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും.

Story Highlights Sushant Singh Rajput dies; The AIIMS Medical Board and the CBI will meet today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top