മുംബൈ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണ സംഖ്യ 39 ആയി ഉയര്‍ന്നു

മുംബൈ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മരണസംഖ്യ 39 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. വലിയ ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കാലാവസ്ഥ പ്രതികൂലമായത് രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ തെരച്ചില്‍ 40 മണിക്കൂര്‍ പിന്നിട്ടു . ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളില്‍ 15 എണ്ണം കുട്ടികളുടേതാണ്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 25 പേര്‍ മുംബൈയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 140 പേര്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. മുംബൈയില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറി. ട്രെയിന്‍ ഗതാഗതം താറുമാറായി. മുംബൈയില്‍ നിന്ന് താനെയിലേക്കുള്ള സബര്‍ബന്‍ ട്രെയിനുകള്‍ റദ്ദാക്കി. മുംബൈയിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ പലതും താനെയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
Story Highlights – Bhiwandi building collapse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here