കാലിഫോര്‍ണിയയിലെ കാട്ടുതീയുടെ ആകാശ ദൃശ്യങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം [ 24 fact check]

കാലിഫോര്‍ണിയയിലെ കാട്ടുതീയുടെ ആകാശ ദൃശ്യങ്ങളെന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘വ്യൂ ഓഫ് കാലിഫോര്‍ണിയ വൈള്‍ഡ് ഫയര്‍ എബൗ ദ ക്ലൗഡ്…’ എന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളിലുള്ളത്. എന്നാല്‍ ഇത് കാലിഫോര്‍ണിയയിലേയോ, അഗ്‌നിബാധയുടേയോ ചിത്രമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഹവായി ദ്വിപിന് മുകളില്‍ നിന്ന് എടുത്ത അസ്തമയത്തിന്റെ ചിത്രമാണിത്.
കനലുകള്‍ എരിയുന്നതുപോലെ തോന്നിക്കുന്നത് മേഘങ്ങളിലേക്ക് പതിക്കുന്ന സൂര്യന്റെ കിരണങ്ങളാണ്. 2018, ജൂലൈ 22ന് ഇന്‍സ്റ്റാഗ്രാമിലാണ് ഈ ചിത്രം ആദ്യമായി പോസ്റ്റ് ചെയ്യുന്നത്. ഭൂമിയില്‍ നിന്ന് 30,000 അടി ഉയരത്തില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here