പെരുമ്പാവൂര്‍ മുടക്കുഴിയില്‍ കനാലില്‍ ഗര്‍ത്തം രൂപപ്പെട്ടു; ബണ്ട് റോഡ് ഇടിഞ്ഞു

perumbavoor

പെരുമ്പാവൂര്‍ മുടക്കുഴിയിലെ കനാലില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് ബണ്ട് റോഡ് ഇടിഞ്ഞു. കനാല്‍ വെള്ളം ഒഴുകിയെത്തി സമീപത്തെ കൃഷിയിടങ്ങള്‍ വെള്ളത്തിലായി. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കനാലില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട് അതിലൂടെ വെള്ളം ഇറങ്ങിയതോടെയാണ് കനാലിന്റെ ബണ്ട് റോഡ് ഇടിഞ്ഞത്. 15 അടിയിലധികം ഉയരമുള്ള കനാല്‍ ബണ്ടാണ് ഇടിഞ്ഞുപോയത്.

ബണ്ട് ഇടിഞ്ഞതോടുകൂടി റോഡ് രണ്ടായിപ്പിളര്‍ന്ന് രണ്ട് കരകളായി മാറി. മുന്‍പും കനാല്‍ബണ്ട് റോഡ് സമാന രീതിയില്‍ ഇടിഞ്ഞിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുവാന്‍ അധികാരികളാരും തയാറായില്ലെന്ന് പരിസരവാസികള്‍ പറയുന്നു. എത്രയും വേഗം ഈ വിഷയത്തില്‍ പരിഹാരം കാണുമെന്ന് പെരിയാര്‍വാലി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു.

വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ്, പൊലീസ്, പെരിയാര്‍വാലി, ഗ്രാമപഞ്ചായത്ത് അധികൃതര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.

Story Highlights canal collapse

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top