തൊഴിൽ രംഗത്ത് പുതിയ മാറ്റങ്ങൾ; 300ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാം

രാജ്യത്തെ തൊഴിൽ മേഖലയിൽ കാതലായ മാറ്റം വരുത്താൻ ലക്ഷ്യമിട്ട് പുതിയ നിയമങ്ങൾ ആവിഷ്കരിച്ചും പഴയ നിയമങ്ങൾ പലതും ലയിപ്പിച്ചും കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് തൊഴിൽ പരിഷ്കാര കോഡുകൾ ലോക്സഭ പാസാക്കി. മുന്നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാമെന്ന വ്യവസ്ഥ ഉൾപ്പെടുന്നതാണ് ബിൽ.
300ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനത്തിന്റെ ഉടമയ്ക്ക് സേവന, വേതന, ഷിഫ്റ്റ് വ്യവസ്ഥകൾ നിശ്ചയിക്കാനും മുൻകൂർ അനുമതിയില്ലാതെ അടച്ചുപൂട്ടാനും അവകാശമുണ്ടാകും. നിലവിൽ 100ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണിത് ബാധകം. അതേസമയം സ്വയം തൊഴിൽ ചെയ്യുന്നവർ അടക്കം എല്ലാ തൊഴിലാളികൾക്കും ഇപിഎഫ്, ഇഎസ്ഐ ആനുകൂല്യം ബില്ല് വാഗ്ദാനം ചെയ്യുന്നു.
അസംഘടിത, ഓൺലൈൻ, സ്വയം തൊഴിലുകാർക്കായി 40 കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ ഫണ്ടും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ തൊഴിലാളികൾക്ക് പുരുഷന്മാരുടേത് പോലെ തുല്യമായ വേതനം, കരാർ തൊഴിലാളിക്കും സ്ഥിരം തൊഴിലാളികൾക്ക് തുല്യമായ ഗ്രാറ്റുവിറ്റി, അവധി- സേവന- വേതന ആനുകൂല്യങ്ങൾ എന്നിവയാണ് ബില്ലിലെ മറ്റ് സുപ്രധാന നിർദേശങ്ങൾ.
Story Highlights – Govt introduces three crucial Bills on labour laws
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here