പരിശോധനക്ക് വ്യാജ മേൽവിലാസവും പേരും; കെഎസ്‌യു പ്രസിഡന്റ് കെ എം അഭിജിത്തിന് കൊവിഡ്; വിവാദം

കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ വ്യാജപേരും മേൽവിലാസവും ഉപയോഗിച്ച് അഭിജിത്ത് പരിശോധന നടത്തിയെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ പൊലീസിൽ പരാതി നൽകി.
Read Also : അമിത ആത്മവിശ്വാസം പാടില്ലെന്ന് മുഖ്യമന്ത്രി; കൊവിഡ് ബാധിച്ച് മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിക്കുന്നു
കെ എം അബി എന്ന പേരിൽ മറ്റൊരു കെഎസ്‌യു നേതാവിന്റെ വിലാസത്തിലാണ് അഭിജിത്ത് പരിശോധന നടത്തിയതെന്നും പരാതിയിൽ പറയുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം കാണാനില്ലെന്നും പരാതിയിൽ. എന്നാൽ പരിശോധനയ്ക്ക് നൽകിയ വിലാസത്തിൽ തന്നെ ക്വാറന്റീനിലാണെന്ന് കെ എം അഭിജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ലെന്നും അഭിജിത്ത്.
പോത്തൻകോട് പഞ്ചായത്തിൽ 19 പേർ കൊവിഡ് പോസിറ്റീവ് ആയിരുന്നു. പോത്തൻകോട്ടെ വാർഡായ പ്ലാമൂട്ടിൽ മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ രണ്ട് പേരെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചിരുന്നു. മൂന്നാമൻ എവിടെയാണ് നിരീക്ഷണത്തിലിരിക്കുന്നതെന്ന ആരോഗ്യ പ്രവർത്തകരുടെ അന്വേഷണത്തിലാണ് ഇത് കെ എം അഭിജിത്താണെന്ന് മനസിലായത്. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു.
Story Highlights – ksu, km abhijith, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here