ധോണി അടിച്ച സിക്സറുകളിൽ ഒന്ന് പതിച്ചത് സ്റ്റേഡിയത്തിനു പുറത്ത്; പന്തുമായി സ്ഥലം വിട്ട് വഴിയാത്രക്കാരൻ: വിഡിയോ

ball MS Dhoni six

രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി അടിച്ച സിക്സറുകളിൽ ഒന്ന് പതിച്ചത് സ്റ്റേഡിയത്തിനു പുറത്ത്. സ്റ്റേഡിയത്തിനു പുറത്ത് പതിച്ച് പന്ത് കൈക്കലാക്കി നടന്നകലുന്ന വഴിയാത്രക്കാരൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഐപിഎൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും വിഡിയോ പങ്കുവച്ചിട്ടുണ്ട്.

Read Also : ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവുമധികം സിക്സറുകൾ; റെക്കോർഡിനൊപ്പം ചെന്നൈ-രാജസ്ഥാൻ പോരാട്ടം

ടോം കറൻ എറിഞ്ഞ അവസാന ഓവറിലായിരുന്നു സംഭവം. 3, 4, 5 പന്തുകളിൽ തുടർച്ചയായി ധോണി പന്ത് ഗാലറിക്കപ്പുറം എത്തിച്ചു. ഈ മൂന്ന് സിക്സറുകളിൽ രണ്ടാമത്തെ സിക്സറാണ് സ്റ്റേഡിയത്തിനു പുറത്ത് പോവുകയും പന്ത് വഴിയാത്രക്കാരൻ കൈക്കലാക്കുകയും ചെയ്തത്. ധോണിയുടെ വെടിക്കെട്ട് പ്രകടനത്തിലും ചെന്നൈക്ക് മത്സരത്തിൽ വിജയിക്കാനായില്ല.

Read Also : എത്തിപ്പിടിക്കാനാവാതെ ചെന്നൈ; രാജസ്ഥാന് വിജയത്തുടക്കം

ഇരു ടീമുകളും ചേർന്ന് 33 സിക്സറുകൾ പറത്തിയ മത്സരത്തിൽ 16 റൺസിനാണ് രാജസ്ഥാൻ ചെന്നൈയെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ. 32 പന്തുകളിൽ 9 സിക്സറുകൾ സഹിതം 74 റൺസെടുത്ത മലയാളി താരം സഞ്ജു സാംസൺ ആണ് ചെന്നൈയെ തകർത്തത്. രാജസ്ഥാനു വേണ്ടി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും അർദ്ധസെഞ്ചുറി നേടി. മറുപടി ബാറ്റിംഗിൽ ഫാഫ് ഡുപ്ലെസി 37 പന്തുകളിൽ 72 റൺസെടുത്ത് പൊരുതിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാനായില്ല. 2010നു ശേഷം ചെന്നൈ സൂപ്പർ കിംഗ്സിനെ ഇതാദ്യമായാണ് രാജസ്ഥാൻ റോയൽസ് തോല്പിച്ചത്.

Story Highlights Man stole the ball after MS Dhoni hitting six out of stadium

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top